ETV Bharat / sitara

ഡിക്യുവിന്‍റെ പുതിയ കാല്‍വെപ്പ് 'ഉപചാരപൂര്‍വ്വം ഗുണ്ട ജയനി'ലൂടെ - ദുല്‍ഖര്‍ സല്‍മാന്‍ വാര്‍ത്തകള്‍

ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സിനിമാ വിതരണത്തിന് കൂടി തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്

upachar apoorvam gunda jayan title poster out now  dulquer salmaan new movie upachar apoorvam gunda jayan  new movie upachar apoorvam gunda jayan  dulquer salmaan related news  ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ പോസ്റ്റര്‍  ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ സിനിമ വാര്‍ത്തകള്‍  ദുല്‍ഖര്‍ സല്‍മാന്‍ വാര്‍ത്തകള്‍  വേഫറര്‍ ഫിലിംസ്
ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ പോസ്റ്റര്‍
author img

By

Published : Feb 5, 2021, 4:32 PM IST

നിര്‍മാതാവെന്ന നിലയിലും അഭിനേതാവെന്ന നിലയിലും തുടരെ തുടരെ സിനിമകള്‍ പ്രഖ്യാപിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോള്‍ നിര്‍മാതാവിന് പുറമെ വിതരണക്കാരനെന്ന പുതിയ കാല്‍വെപ്പ് കൂടി നടത്തുകയാണ് ദുല്‍ഖര്‍. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ സിനിമാ വിതരണത്തിന് കൂടി തയ്യാറെടുക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

" class="align-text-top noRightClick twitterSection" data="

Thrilled to announce Production No 6 under Wayfarer Films ! “Upacharapoorvvam Gunda Jayan” made in association with My...

Posted by Dulquer Salmaan on Wednesday, 3 February 2021
">

ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്. രാജേഷ് വര്‍മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ജോണി ആന്‍റണി, സാബുമോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകരുന്നത്. കുറുപ്പടക്കം നിരവധി ചിത്രങ്ങള്‍ ദുല്‍ഖറിന്‍റേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.