സെക്കന്‍റ് ഷോ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖർ സല്‍മാനും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കുറുപ്പിന്‍റെ ന്യൂ ഇയര്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഒരുക്കുന്നത് ദുല്‍ഖറിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ്. വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ കഥയാണ് കുറുപ്പ് പറയുന്നത്. ബഹുഭാഷ ചിത്രമായ കുറുപ്പിന്‍റെ വിവിധ ഭാഷകളില്‍ ഒരുക്കിയ ടൈറ്റില്‍ പോസ്റ്ററുകളാണ് പുതുവത്സര ദിനത്തില്‍ ദുല്‍ഖര്‍ പങ്കുവെച്ചത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം എത്തുക.
ചിത്രം തിയേറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്നും ദുല്‍ഖര്‍ അറിയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കേരളത്തിന്‍റെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍.കെ.ജോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ.എസ് അരവിന്ദും ചേര്‍ന്നാണ്.
-
Happy happy new year to all you lovely people from the entire team of Kurup Movie. Releasing across languages and...
Posted by Dulquer Salmaan on Thursday, December 31, 2020