ആദ്യമായി മലയാളത്തിന്‍റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഒരു സിനിമക്കായി ഒരുമിക്കുകയാണ്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തുന്നത്. കഥപാത്രത്തിനായി ഹെയര്‍സ്റ്റൈലില്‍ അടക്കം താരം മാറ്റം വരുത്തിയിട്ടുണ്ട്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. പുത്തന്‍ ലുക്കിലുള്ള ദുല്‍ഖറിന്‍റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ കീഴടക്കുന്നത്. നീളന്‍ കൃതാവും കട്ടി മീശയും പൊലീസ് സ്റ്റൈല്‍ ഹെയര്‍കട്ടുമായാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. ഒപ്പം ഒരു കറുത്ത തൊപ്പി കൂടി അണിഞ്ഞ് ഒരു റാപ്പ് ബോയി സ്റ്റൈലിലാണ് താരം എത്തിയത്.
-
S I sir 😍
Posted by Dulquer Fans Club on Wednesday, February 24, 2021
S I sir 😍
Posted by Dulquer Fans Club on Wednesday, February 24, 2021
S I sir 😍
Posted by Dulquer Fans Club on Wednesday, February 24, 2021