ഏഴ് വർഷങ്ങൾക്ക് ശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും പ്രേക്ഷകർക്ക് മുൻപിലേക്കെത്തുമ്പോൾ, ദൃശ്യം 2വിനായി ആരാധകരും വലിയ പ്രതീക്ഷയിലാണ്. മോഹൻലാലിനെയും മീനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ഫാമിലി ത്രില്ലർ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇക്കഴിഞ്ഞ നവംബറിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
-
#Drishyam2 teaser is releasing on 01:01:2021 at 12’ Midnight #HappyNewYear2021 #Drishyam2Teaser
— Sreedhar Pillai (@sri50) December 31, 2020 " class="align-text-top noRightClick twitterSection" data="
@Mohanlal #Meena #JeethuJoseph. #AntonyPerumbavoor pic.twitter.com/S0W8pMRTm7
">#Drishyam2 teaser is releasing on 01:01:2021 at 12’ Midnight #HappyNewYear2021 #Drishyam2Teaser
— Sreedhar Pillai (@sri50) December 31, 2020
@Mohanlal #Meena #JeethuJoseph. #AntonyPerumbavoor pic.twitter.com/S0W8pMRTm7#Drishyam2 teaser is releasing on 01:01:2021 at 12’ Midnight #HappyNewYear2021 #Drishyam2Teaser
— Sreedhar Pillai (@sri50) December 31, 2020
@Mohanlal #Meena #JeethuJoseph. #AntonyPerumbavoor pic.twitter.com/S0W8pMRTm7
കൊവിഡിൽ സിനിമാപ്രദർശനവും ചിത്രീകരണവുമുൾപ്പെടെ സിനിമാ മേഖല പൂർണമായും സ്‌തംഭിച്ചതിനാൽ തന്നെ പുതുവർഷം പ്രേക്ഷകർക്ക് പ്രതീക്ഷയുടേത് കൂടിയാണ്. അതിനാൽ തന്നെ പല ബിഗ് ബജറ്റ് ചിത്രങ്ങളും മെഗാതാരങ്ങളുടെ ചിത്രങ്ങളും പുതുവർഷത്തിൽ റിലീസാകുമെന്നും സിനിമാപ്രേമികൾ കരുതുന്നു.
ദൃശ്യം 2 അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കി കൊണ്ട് പുതുവർഷത്തിന് ആരാധകർക്ക് സമ്മാനമൊരുക്കുകയാണ്. ഇന്ന് രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ദൃശ്യം2വിന്‍റെ കഥാതന്തു എന്തായിരിക്കുമെന്നതിന്‍റെ സൂചന അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ദൃശ്യത്തിന്‍റെ പുതിയ പതിപ്പിൽ മുരളി ഗോപിയും പ്രധാന കഥാപാത്രമാകുന്നുണ്ട്.