ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച ബാഹുബലിക്ക് ശേഷം, ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നും ഇറങ്ങിയ കെജിഎഫ് ചാപ്റ്റർ 2ഉം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. അതിനാൽ തന്നെ മോൺസ്റ്റർ റോക്കി ഭായിയുടെ രണ്ടാം വരവിനായി ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ, കൊവിഡും തുടർന്നുണ്ടായ ലോക്ക് ഡൗണും ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ റിലീസ് നീട്ടിവക്കുന്നതിന് പല തവണ കാരണമായി.
എങ്കിലും കെജിഎഫ്2 ഉടൻ തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തിയേറ്റർ ഹാൾ ഗ്യാങ്‌സ്റ്റേഴ്‌സിനാൽ നിറയുമ്പോഴെ മോൺസ്റ്റർ അവിടേക്ക് എത്തൂവെന്നാമ് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. റോക്ക് സ്റ്റാർ യഷ് നായകനാകുന്ന ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.
-
New Poster : @DreamWarriorpic to release India’s most expected film #KGFChapter2 in Tamil Nadu.. #Yash #KGF2 pic.twitter.com/M0O6rNPvSM
— PavanKumar (@PavanKumarVSP) July 8, 2021 " class="align-text-top noRightClick twitterSection" data="
">New Poster : @DreamWarriorpic to release India’s most expected film #KGFChapter2 in Tamil Nadu.. #Yash #KGF2 pic.twitter.com/M0O6rNPvSM
— PavanKumar (@PavanKumarVSP) July 8, 2021New Poster : @DreamWarriorpic to release India’s most expected film #KGFChapter2 in Tamil Nadu.. #Yash #KGF2 pic.twitter.com/M0O6rNPvSM
— PavanKumar (@PavanKumarVSP) July 8, 2021
കെജിഎഫ്2 തമിഴ്‌നാട്ടിലെത്തിക്കുന്നത് ഡ്രീം വാരിയർ പിക്‌ചേഴ്‌സ്
കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കെജിഎഫ് ചാപ്‌റ്റർ2നെ തിയേറ്ററുകളിലെത്തിക്കുന്നത്. ഇപ്പോഴിതാ, തമിഴ്നാട്ടിൽ സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വിതരണാവകാശം സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചത്.
More Read: കെജിഎഫ് ചാപ്‌റ്റർ 2 പൃഥ്വിരാജ് കേരളത്തിലെത്തിക്കും
കെജിഎഫ് ചാപ്‌റ്റർ 1ന്‍റെ റിലീസ് വിശാൽ വാരിയർ പിക്‌ചേഴ്‌സ് മുഖേന ആയിരുന്നു. സൂര്യ- കാർത്തി സഹോദരന്മാരുടെ അടുത്ത ബന്ധുക്കളാണ് ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ സ്ഥാപകരായ എസ്.ആർ പ്രഭുവും എസ്.ആർ പ്രകാശ്‌ബാബുവും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനി 2010ലാണ് രൂപീകരിച്ചത്.
അതേ സമയം, ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സെപ്‌തംബർ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് സൂചന. പ്രശാന്ത് നീലാണ് ചിത്രത്തിന്‍റെ സംവിധായകൻ. ബോളിവുഡ് നടൻ സഞ്ജയ് ദത്താണ് യഷിന്‍റെ പ്രതിനായകനായി എത്തുന്നത്.