ETV Bharat / sitara

പാവപ്പെട്ടവരെ പരിഗണിക്കാത്ത പ്രധാനമന്ത്രിയുടെ നയത്തെ ചോദ്യം ചെയ്‌ത് നടൻ കമൽ ഹാസൻ

കൊവിഡിനേക്കാൾ വലിയ അവസ്ഥയാണ് വരാനിരിക്കുന്നത്. അടച്ചുപൂട്ടലിന്‍റെ പ്രത്യാഘാതം പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങാവുന്നതിലേറെ ആയിരിക്കുമെന്നും കമല്‍ ഹാസന്‍

കമൽ ഹാസൻ  ഉള്ളവനെ പരിഗണിക്കുന്ന പ്രധാനമന്ത്രി  കൊവിഡിനെകുറിച്ച് കമൽ ഹാസൻ  ലോക് ഡൗൺ കമൽഹാസൻ  പ്രധാനമന്ത്രി കമൽഹാസൻ  kamal hassan  kamal hassan about narendra modi  kamal hassan about lock down  kamal hassan about covid and india  kamal hassan about indian prime minister
പ്രധാനമന്ത്രി കമൽഹാസൻ
author img

By

Published : Apr 6, 2020, 5:51 PM IST

പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ലോക് ഡൗൺ നോട്ട് നിരോധനം പോലെ പ്രത്യേകിച്ച് ഫലമൊന്നും നൽകില്ലെന്ന് നടൻ കമൽ ഹാസൻ. തുടക്കത്തിൽ നോട്ട് നിരോധനം മികച്ചൊരു നടപടിയായി തനിക്ക് തോന്നിയിരുന്നു. എന്നാൽ, അത് ഗുണത്തേക്കാൾ ദോഷങ്ങളാണ് വരുത്തിവച്ചത്. അതുപോലെ തന്നെയാണ് കൊവിഡിനെതിരെ നരേന്ദ്രമോദി നടപ്പിലാക്കിയ അടച്ചുപൂട്ടലെന്നും അതിന്‍റെ ആഘാതം പാവപ്പെട്ടവന് താങ്ങാവുന്നതിലേറെ ആയിരിക്കുമെന്നും ഉലകനായകൻ വ്യക്തമാക്കി. മാർച്ച് 23ന് താഴെക്കിടയിലുള്ള സാധാരണക്കാരനെ മറക്കരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി പിറ്റേ ദിവസം പെട്ടെന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ കുറിച്ചാണ് രാജ്യത്തോട് ഉത്തരവാദിത്വവും എന്നാൽ നിരാശനുമായ പൗരനെന്ന നിലയിൽ താൻ തുറന്ന് എഴുതുന്നതെന്ന് കമൽ ഹാസൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വെളിപ്പെടുത്തുന്നു.

"പാവങ്ങളെ ഈ സമയത്ത് സഹായിക്കാൻ നിങ്ങളല്ലാതെ ആരുമില്ല, സാർ. ഒരു വശത്ത് നിങ്ങൾ എണ്ണയൊഴിച്ച് ദീപം തെളിയിക്കാൻ പറയുമ്പോൾ മറുവശത്ത് തങ്ങളുടെ അടുത്ത റൊട്ടി ഉണ്ടാക്കാനുള്ള എണ്ണ എങ്ങനെ സംഘടിപ്പിക്കുമെന്നാണ് പാവപ്പെട്ടവൻ ചിന്തിക്കുന്നത്. താങ്കളുടെ കഴിഞ്ഞ രണ്ട് പ്രഖ്യാപനവും ആളുകളെ സമാധാനിപ്പിക്കാനാണെങ്കിൽ അതിനേക്കാൾ അത്യാവശ്യമായ വേറെ ചില കാര്യങ്ങളുണ്ട്. ഈ ടെക്‌നിക്കുകളൊക്കെ ഉള്ളവന്‍റെ കൗതുകത്തെ ഉണർത്താനെ സഹായിക്കുള്ളൂ. അതായത് ആഘോഷിക്കാൻ ഒരു ബാൽക്കണിയുള്ളവന്‍റെ, പക്ഷേ ഒരു മേൽക്കുര പോലുമില്ലാത്തവന്‍റെ അവസ്ഥ എന്തായിരിക്കും? ബാൽക്കണിയാളുകൾക്ക് വേണ്ടി മാത്രമുള്ള ഒരു ബാൽക്കണി ഗവൺമെന്‍റാകരുത്. വാർത്തകളിൽ, മുൻനിരയിൽ ഇടം പിടിക്കാൻ പാവപ്പെട്ടവന് സാധിച്ചില്ലെങ്കിലും നമ്മുടെ രാജ്യത്തിന്‍റെ ഭൂരിഭാഗമായ അവർ നൽകുന്ന ഊർജവും ജിഡിപിയും വലുതാണ്. താഴേക്കിടയിലുള്ളവനെ മറിച്ചിടാൻ നോക്കുന്ന ശ്രമങ്ങൾ മുകളിലുള്ളവനെയും തകിടം മറിക്കുമെന്നത്, എന്തിന് ശാസ്‌ത്രത്തിന് വരെ തെളിയിക്കാൻ സാധിക്കും." ലോക് ഡൗണും ഐക്യദീപവും സാധാരണക്കാരന് പ്രതികൂലങ്ങളാണെന്ന് താരം വിശദീകരിച്ചു.

"ഒരുപക്ഷേ, മുകളിൽ നിന്ന് താഴേക്ക് പടർന്നുപിടിച്ച, നമ്മൾ നേരിടുന്ന ആദ്യത്ത രോഗമായിരിക്കും ഇത്. എന്നാൽ, അതിന് ഏറ്റവും കൂടുതൽ പണയം വക്കുന്നതും താഴെയുള്ളവനെയായിരിക്കാം. ദൈനംദിന കൂലിത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തെരുവ് കച്ചവടക്കാർ, ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ, നിസഹായരായ കുടിയേറ്റ തൊഴിലാളികൾ അങ്ങനെ ദശലക്ഷക്കണക്കിന് ആളുകൾ കഷ്‌ടപ്പെടുകയാണ്. എന്നാൽ, നമ്മൾ രക്ഷിക്കാൻ നോക്കുന്നതോ മധ്യവർഗത്തെയും." താൻ ഒരു വർഗത്തെയും പ്രത്യേകം ലക്ഷ്യം വച്ചല്ല ഇത് പറയുന്നതെന്നും പകരം ഒരാളും പട്ടിണിയോടെ കിടക്കയിലേക്ക് മടങ്ങരുതെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഇങ്ങനെ പറയുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി. കൊവിഡ് മൂലം ആളുകൾ മരിക്കുന്നുവെങ്കിലും മറ്റൊരു ദുരന്തത്തിനുള്ള ഫലപുഷ്‌ടിയുള്ള മണ്ണാണ് ഒരുങ്ങുന്നത്. വിശപ്പ്, തളർച്ച, ഇല്ലായ്‌മ എന്നിവ ചേർന്ന അവസ്ഥ കൊവിഡിനെ തുടച്ചുമാറ്റിയാലും നീണ്ട കാലം ഇവിടെ ഉണ്ടാകുമെന്നും അത് വഴി നിരവധി പേർക്ക് ജീവൻ നഷ്‌ടമായേക്കാമെന്നും താരം മുന്നറിയിപ്പ് നൽകി.

സുരക്ഷിത സ്ഥാനത്തേക്ക് ഒതുങ്ങിക്കൊണ്ട് താങ്കളും ഗവൺമെന്‍റും വലിയ മുന്നേറ്റങ്ങളും സംസ്ഥാന സർക്കാരുകൾക്ക് സുതാര്യമായ നിർദേശങ്ങളും നൽകുകയാണെന്ന പ്രതീതി സൃഷ്‌ടിക്കുകയാണ്. ഇത് ബുദ്ധിപരമായ നീക്കമല്ല. എല്ലാവരെയും തുല്യമായി പരിഗണിച്ച് മുന്നോട്ട് പോയാലേ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നരേന്ദ്രമോദിയുടെ നയങ്ങളോട് അമർഷമുണ്ടെങ്കിലും ഇത്തരമൊരു അവസരത്തിൽ താൻ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് കമൽ ഹാസൻ തന്‍റെ കത്ത് അവസാനിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.