എറണാകുളം: എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം കഥയെ അടിസ്ഥാനമാക്കി എടുക്കാനിരുന്ന സിനിമയെ സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി. തിരക്കഥ എം.ടിക്ക് തന്നെ തിരികെ നൽകാനും ധാരണയായി. ഒത്തുതീര്‍പ്പില്‍ എത്തിയതിനാല്‍ സുപ്രീം കോടതിയിൽ നൽകിയ കേസില്‍ നിന്ന് ശ്രീകുമാർ മേനോനും എം.ടി വാസുദേവൻ നായരും പിന്മാറി. ജില്ലാ കോടതിയിലും സുപ്രീം കോടതിയിലുമുള്ള കേസുകളും പിൻവലിക്കും. തിങ്കളാഴ്ച സുപ്രീം കോടതി ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ഇരുവരുടെയും ഒത്തുതീർപ്പ്. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ടുള്ള കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരിന്നു ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ. എന്നാൽ കരാറിൽ പരാമർശിക്കുന്ന കാലയളവ് പിന്നിട്ട് ഒറു വര്‍ഷം കൂടി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമാണ കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. രണ്ടാമൂഴത്തിന് സമാനമായ കഥയിൽ ശ്രീകുമാർ മേനോൻ സിനിമ എടുക്കില്ലെന്നും കൂടാതെ എം.ടിയുടെ തിരക്കഥ തിരികെ നൽകാമെന്നും ധാരണയായി. ശ്രീകുമാർ മേനോൻ നൽകിയ അഡ്വാൻസ് തുക ഒന്നേകാൽ കോടി രൂപ തിരികെ നൽമെന്ന് എം.ടിയും അറിയിച്ചു.
രണ്ടാമൂഴം കേസ് ഒത്തുതീർപ്പിലേക്ക്, ശ്രീകുമാർ മേനോൻ തിരക്കഥ തിരികെ നൽക്കും - എം.ടി വാസുദേവൻ നായര്‍ രണ്ടാമൂഴം കേസ്
ഒത്തുതീര്‍പ്പില്‍ എത്തിയതിനാല്‍ സുപ്രീം കോടതിയിൽ നൽകിയ കേസില്‍ നിന്ന് ശ്രീകുമാർ മേനോനും എം.ടി വാസുദേവൻ നായരും പിന്മാറി