കൊവിഡ് 19 ഭീതിവിതച്ചിരിക്കുന്ന ഈ കാലത്ത് കേരളസര്‍ക്കാര്‍ രോഗ പ്രതിരോധത്തിനും രോഗ ബാധിതരെ സംരക്ഷിക്കുന്നതിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ രാജ്യത്തെ പ്രമുഖരടക്കം നിരവധിപേര്‍ അഭിനന്ദിച്ചിരുന്നു. മന്ത്രിമാരെ തേടിയും അഭിനന്ദനങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ഷാജി കൈലാസ് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ വല്ല്യേട്ടന്‍ എന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച വല്ല്യേട്ടന്‍ എന്ന കഥാപാത്രത്തോട് സാമ്യപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ കൊവിഡ് കാലത്ത് സംരക്ഷിക്കുന്നതിനെ കുറിച്ച് ഷാജി കൈലാസ് കുറിപ്പില്‍ പറയുന്നത്.
- " class="align-text-top noRightClick twitterSection" data="">
കേരളം ഇന്ന് മറ്റൊരു വല്ല്യേട്ടന്‍റെ തണലിലാണെന്നാണ് കുറിപ്പിലൂടെ ഷാജി കൈലാസ് പറഞ്ഞത്. 'പുറമേ പരുക്കനെന്ന് തോന്നുമെങ്കിലും ഉള്ളില്‍ നിറയെ സ്നേഹം സൂക്ഷിക്കുന്ന ഈ ഉത്തരമലബാറുകാരന്‍ യഥാര്‍ഥ നേതാവിനെ പോലെ യുദ്ധ മുഖത്ത് നിന്ന് പട നയിക്കുകയാണ്. കേരളം മറ്റൊരു 'വല്യേട്ടന്‍റെ' തണലിലാണ് ഷാജി കൈലാസ് പറയുന്നു.