കൊവിഡ് 19നെ പൂര്‍ണമായും തുടച്ചുനിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇന്ന് ഇന്ത്യ മഹാരാജ്യത്തെ ഓരോ പൗരനുമുള്ളത്. പഴയ ജീവിതം തിരിച്ച് പിടിക്കണം... അതിനായി കൂട്ടായ പരിശ്രമത്തിലാണ് എല്ലാവരും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ സൂക്ഷ്മതയോടെ നടപ്പിലാക്കുമ്പോഴും ചിലര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നുണ്ട്. എന്നിരുന്നാലും രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ കരുതലാണ് നമുക്ക് സംരക്ഷണം നല്‍കുന്നത്. ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ള ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ നാം ഒരിക്കലും മറക്കരുത്. ഇപ്പോള്‍ ഭൂമിയിലെ മാലാഖമാരെന്ന് നാം സ്നേഹത്തോടെ വിളിക്കുന്ന നഴ്സുമാരെ കൊവിഡ് 19 ഘട്ടത്തിലെ അവരുടെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മനോഹരമായ കുറിപ്പിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്കിലൂടെയായിരുന്നു ഷാജി കൈലാസിന്‍റെ അഭിനന്ദനം.
- " class="align-text-top noRightClick twitterSection" data="">
'കരുത്തൻ, സ്വതന്ത്രൻ, പ്രചോദനം, കഠിനാധ്വാനം, വിശ്വസനീയമായത്, നിശ്ചയദാര്‍ഢ്യം, വിശ്വസ്‍തൻ, സമർപ്പിതൻ, കരുതൽ, അനുകമ്പയുള്ളവൻ എല്ലാത്തിനും ഒരു പേര് മാത്രമേയുള്ളൂ... 'നഴ്‍സ്'... അവൾ ഒരു മാലാഖയാണ്... അവളുടെ പുഞ്ചിരി നിരവധി ജീവിതങ്ങളെ തിരികെ കൊണ്ടുവരുന്നു... ജോലിക്ക് ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവളാണ്... അവൾ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു... ഒരു മാലാഖയെന്ന നിലയിൽ അവളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക... എല്ലാ നഴ്‌സുമാർക്കും വലിയ സല്യൂട്ട്....' ഷാജി കൈലാസ് കുറിച്ചു.