ETV Bharat / sitara

പൗരത്വ ഭേദഗതി നിയമത്തിലെ ഫസല്‍ ഗഫൂറിന്‍റെ പ്രസ്‌താവനക്കെതിരെ രാജസേനന്‍ - Citizenship Amendment Act

പൗരത്വ ബില്ലിന് അനുകൂലമായി കോടതി വിധി വന്നാൽ കുറച്ച്‌ ആയുധങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്നും അത് പ്രയോഗിക്കുമെന്നും ഫസല്‍ ഗഫൂർ പറഞ്ഞതിനെതിരെയാണ് രാജസേനന്‍ രംഗത്തെത്തിയത്

RAJASENAN  ഫസല്‍ ഗഫൂറിന്‍റെ പ്രസ്‌താവന  ഫസല്‍ ഗഫൂർ  പൗരത്വ ഭേദഗതി നിയമം  ഡോ. ഫസല്‍ ഗഫൂർ  രാജസേനന്‍  Director Rajasenan  Rajasenan  Dr. Fazal Gafoor  Dr. Fazal Gafoor in his opinion on Citizenship Amendment Act  Citizenship Amendment Act  Dr. Fazal Gafoor
ഫസല്‍ ഗഫൂറിന്‍റെ പ്രസ്‌താവന
author img

By

Published : Jan 28, 2020, 7:26 PM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച ഡോ. ഫസല്‍ ഗഫൂറിനോട് അഭ്യര്‍ഥനയുമായി നടനും സംവിധായകനുമായ രാജസേനന്‍. പൗരത്വ ബില്ലിന് അനുകൂലമായി കോടതി വിധി വന്നാൽ കുറച്ച്‌ ആയുധങ്ങള്‍ കരുതിവെച്ചിട്ടുണ്ടെന്നും അത് പ്രയോഗിക്കുമെന്നും ഫസല്‍ ഗഫൂർ പറഞ്ഞതിനെതിരെയാണ് ബിജെപി പ്രവര്‍ത്തകൻ കൂടിയായ രാജസേനന്‍ രംഗത്തെത്തിയത്. ഫസല്‍ ഗഫൂര്‍ അക്രമ രാഷ്‌ട്രീയത്തിന്‍റെയും മതവർഗീയതയുടെയും വഴി ഒഴിവാക്കണമെന്ന് രാജസേനന്‍ ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. പലതരം ബില്ലുകൾ ഇനിയും വരാനുണ്ടെന്നും അവയൊക്കെ നടപ്പിലാക്കുമ്പോൾ ഇതുപോലെ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥ എന്നും വീഡിയോയിലൂടെ അദ്ദേഹം ചോദിക്കുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

"എന്‍റെ ഓര്‍മയില്‍ അദ്ദേഹം ഇങ്ങനെയല്ലായിരുന്നു. എനിക്ക് നേരിയ പരിചയവും ഉണ്ടായിരുന്നു. ഗഫൂറിനോട് പറയാനുള്ളത്, എനിക്കുമുണ്ട് മുസ്ലിം മതവിശ്വാസികളായ ധാരാളം സുഹൃത്തുക്കള്‍. അവരാരും ഇങ്ങനെ തീവ്രവാദപരമായി സംസാരിക്കാറില്ല. അവരൊക്കെ രാജ്യത്തിന് വേണ്ടി സംസാരിക്കുന്നവരാണ്, രാജ്യ സ്‌നേഹികളാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്‍റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ഇവിടുത്തെ ഹിന്ദുവിനെയും മുസ്‌ലീമിനെയും ക്രിസ്ത്യാനിയെയും സുരക്ഷിതരായി ആജീവനാന്തം കൊണ്ടുപോകാനുള്ള ബില്ലാണിത്." ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ കശ്‌മീരില്‍ സമാനമായ പ്രതികരണങ്ങളാണ് ഉയർന്നതെന്നും എന്നാൽ അവിടെ അത് സമാധാനമായി നടപ്പിലായെന്നും രാജസേനൻ പറയുന്നു. അക്രമശൈലിയുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുതെന്ന അഭ്യർഥനയോടെയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.