ETV Bharat / sitara

ചിരിപ്പൂരം ഒരുക്കാന്‍ ദിലീപ്-റാഫി കൂട്ടുകെട്ട് വീണ്ടും എത്തുന്നു - director rafi latest news

'എന്‍റര്‍ ദി ഡ്രാഗണ്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. അവസാനമായി ഇരുവരും ഒരുമിച്ചെത്തിയ ചിത്രം ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസാണ്

ചിരിപ്പൂരം ഒരുക്കാന്‍ ദിലീപ്-റാഫി കൂട്ടുകെട്ട് വീണ്ടും എത്തുന്നു
author img

By

Published : Nov 22, 2019, 1:50 PM IST

മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ കോമഡി എന്‍റര്‍ടെയ്നര്‍ ചിത്രങ്ങളില്‍ മിക്കവയും ദിലീപ്-റാഫി കൂട്ടുകെട്ടില്‍ പിറന്നവയാണ്. എത്രകണ്ടാലും മതിവരാത്ത നര്‍മരംഗങ്ങള്‍ ഈ കൂട്ടുകെട്ടിന്‍റെ മാജിക്കാണെന്ന് പറയാതെവയ്യ. ഒരിടവേളയ്ക്ക് ശേഷം ആ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്. 'എന്‍റര്‍ ദി ഡ്രാഗണ്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. അവസാനമായി ഇരുവരും ഒരുമിച്ചെത്തിയ ചിത്രം ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസാണ്. റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ സജി കുമാറാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ കോമഡിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിനിസ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറാണ് ചിത്രത്തിന്‍റെ നിര്‍മാണം. അടുത്തവര്‍ഷം ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. ചൈനയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Intro:Body:

ദിലീപ് -റാഫി സൂപ്പർ ഹിറ്റ്‌ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു
മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സൂപ്പർ ഹിറ്റ്‌ കോമഡി എന്റർറ്റെയ്നറുകൾ സമ്മാനിച്ച ദിലീപ് റാഫി കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു
റാഫിയുടെ തിരക്കഥയിൽ നവാഗതനായ സജി സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'എന്റർ ദ ഡ്രാഗൺ'
എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ഗണത്തിലുള്ള ചിത്രം നിർമ്മിക്കുന്നത് മിനിസ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ്

2020 ഓണം റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചൈനയാണ്
മാർഷ്യൽ ആർട്സ് ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം ഒരു പരിപൂർണ്ണ ഫാമിലി ഫെസ്റ്റിവൽ ചിത്രമായിരിക്കും.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.