Priyadarshan got honorary doctorate: സംവിധായകന്‍ പ്രിയദര്‍ശന് ഡോക്‌ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് പ്രിയദര്‍ശനെ ഡോക്‌ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിന്‍റെ വിശിഷ്‌ട സേവനങ്ങള്‍ക്കാണ് ആദരം. ഡോക്‌ടറേറ്റ് ലഭിച്ചതിന്‍റെ ദൃശ്യങ്ങള്‍ പ്രിയദര്‍ശന്‍റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
Marakkar awards and achievements: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹം' ആണ് പ്രിയദര്‍ശന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 2021 ലെ ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമയ്‌ക്കുള്ള ദേശീയ അവാര്‍ഡ് 'മരക്കാര്‍' സ്വന്തമാക്കിയിരുന്നു. മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.
Priyadarshan upcoming projects: 'മരക്കാറി'ന് ശേഷം തമിഴ് ചിത്രം 'അപ്പാത' ആണ് സംവിധായകന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഉര്‍വ്വശി ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'മിഥുന'ത്തിന് ശേഷം ഉര്‍വ്വശി അഭിനയിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം കൂടിയാണിത്. അതേസമയം 'അപ്പാത'യുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Mohanlal Priyadarshan combo: മോഹന്‍ലാല്‍ നായകനാകുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് പ്രിയദര്‍ശന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ബോക്‌സറുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. നിരവധി സിനിമകള്‍ മോഹന്‍ലാലിനൊപ്പം ചെയ്‌തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് താരത്തിനൊപ്പം ഒരു സ്‌പോര്‍ട്‌സ് സിനിമ ചെയ്യുന്നത്.
Priyadarshan career: മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴകത്തും പ്രശസ്‌തനാണ് പ്രിയദര്‍ശന്‍. ബോളിവുഡിലും കോളിവുഡിലുമായി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. കോമഡി സിനിമകള്‍ ഒരുക്കുന്നതില്‍ മുന്‍നിരയിലാണ് പ്രിയദര്‍ശന്‍. മറ്റ് ഭാഷകളിലേക്ക് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിലും മുന്‍പന്തിയിലാണ് അദ്ദേഹം.
Awards and achievements of Priyadarshan: 1995ല്‍ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1996ല്‍ 'കാലാപാനി'ക്ക് നാല് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2007ല്‍ തമിഴ് ചിത്രം 'കാഞ്ചീവരം' മികച്ച സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടി.