ETV Bharat / sitara

തെലുങ്കിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം പ്രഖ്യാപിച്ച് പ്രശാന്ത് വര്‍മ

പുരാണകഥകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹനുമാന്‍ എന്ന സൂപ്പര്‍ ഹീറോ ചിത്രവുമായി പ്രശാന്ത് വര്‍മ എത്തുന്നത്

author img

By

Published : May 29, 2021, 11:40 AM IST

director prasanth varma latest super hero movie hanuman title announced  തെലുങ്കിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം പ്രഖ്യാപിച്ച് പ്രശാന്ത് വര്‍മ  പ്രശാന്ത് വര്‍മ വാര്‍ത്തകള്‍  തെലുങ്ക് സൂപ്പര്‍ ഹീറോ ചിത്രം ഹനുമാന്‍  super hero movie hanuman title announced  super hero movie hanuman title  super hero movie hanuman news
തെലുങ്കിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം പ്രഖ്യാപിച്ച് പ്രശാന്ത് വര്‍മ

അവേ, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മ തന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസ് ചെയ്‌തു. ഹനുമാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും. തെലുങ്കിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം കൂടിയാണിത്. മനോഹരമായ മോഷന്‍ വീഡിയോയ്‌ക്കൊപ്പമാണ് ടൈറ്റില്‍ പ്രശാന്ത് വര്‍മ പുറത്തുവിട്ടത്. പുരാണകഥകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

  • " class="align-text-top noRightClick twitterSection" data="">

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭാഗത്തിലുള്ള സിനിമയാണ് ഹനുമാനെന്നാണ് ടൈറ്റില്‍ പുറത്തുവിട്ടുകൊണ്ട് പ്രശാന്ത് വര്‍മ കുറിച്ചത്. അതേസമയം ചിത്രത്തിലെ താരങ്ങളെ കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരേ കുറിച്ചോ ഉള്ള വിവരങ്ങള്‍ പ്രശാന്ത് പുറത്തുവിട്ടിട്ടില്ല. അവസാനമായി റിലീസിനെത്തിയ പ്രശാന്ത് വര്‍മ ചിത്രം സോംബി റെഡ്ഡിയായിരുന്നു. തേജ സജ്ജ, ദക്ഷ നഗര്‍കര്‍, ആനന്ദി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. കൊവിഡ് വ്യാപനവും പിന്നീട് എല്ലാവരും സോംബികളായി മാറുന്നതുമെല്ലാമാണ് സിനിമയുടെ പ്രമേയം. ചിത്രം ടെലിവിഷന്‍ പ്രീമിയറിലടക്കം മികച്ച പ്രതികരണം നേടിയിരുന്നു.

Also read: ഷെയ്‌ന്‍ നിഗത്തിന്‍റെ ബര്‍മുഡ, ഫസ്റ്റ്ലുക്ക് പങ്കുവച്ച് മമ്മൂട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.