സ്ത്രീ സുരക്ഷയെ പ്രമേയമാക്കി വളരെ വ്യക്തമായി ഒരു സിനിമ അവതരിപ്പിക്കാൻ പ്രദീപ് കാളിപുരയത്തിന് സെയ്‌ഫിലൂടെ സാധിച്ചു. നിരൂപകപ്രശംസ നേടിയ മലയാള ചിത്രം ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു. "ഒരു അപകടം സംഭവിക്കുന്നതിന് മുമ്പ് അതിനെ തടയുക" എന്ന ലളിതമായ ആശയമാണ് സെയ്‌ഫിന്‍റെ പശ്ചാത്തലമായതെന്ന് സിനിമയുടെ പ്രദർശനത്തിന് ശേഷം സംവിധായകൻ പ്രദീപ് കാളിപുരയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
പ്രമേയത്തിലെ പുതുമയും മുഖ്യധാര തിയേറ്ററിനെ പിടിച്ചുനിർത്താനുള്ള ഘടകവും സെയ്‌ഫിന് ഉണ്ടായിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി തയ്യാറാക്കിയ സെയ്‌ഫ് എന്ന ആപ്പിന്‍റെയും അതിന്‍റെ ഓഫിസായി പ്രവർത്തിക്കുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്‍റിലെയും പ്രവർത്തനങ്ങൾ സിനിമയുടെ കഥയാകുന്നു. ആപ്പിൽ പ്രവർത്തിക്കുന്നവര്‍ക്ക് നേരെയുണ്ടാകുന്ന വലിയൊരു അപകടം ഒഴിവാക്കുന്നത് സെയ്‌ഫിൽ അവതരിപ്പിക്കുന്നുമുണ്ട്. പെൺവാണിഭ, സെക്‌സ് മാഫിയയുടെ കെണിയിലകപ്പെടുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും കഥയാണ് സിനിമയുടെ അടിസ്ഥാനം.
അപര്‍ണ ഗോപിനാഥ്, അനുശ്രീ, ഹരീഷ് പേരടി, അജി ജോണ്‍, സിജു വില്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഷാജി പല്ലാരിമംഗലമായിരുന്നു സെയ്‌ഫിന്‍റെ കഥ ഒരുക്കിയത്.