'ജാനാ മേരേ ജാനാ' മ്യൂസിക് ആല്‍ബം കണ്ട് നടന്‍ മോഹന്‍ലാല്‍ അഭിനന്ദിച്ചതില്‍ ഫെയ്സ്ബുക്ക് കുറിപ്പുമായി സംവിധായകന്‍ ഒമര്‍ ലുലു. 'സമീര്‍ ഭായി വിളിച്ച് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ലാലേട്ടന് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ആകെ സ്ട്രക്കായി പോയി. അപ്പോഴേക്കും ലാലേട്ടന്‍റെ ശബ്ദം, ഒമര്‍, ഞാന്‍ മഹിയില്‍ മഹാ എന്ന ഒമറിന്‍റെ പുതിയ ആല്‍ബം കണ്ടിരുന്നു. പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ടാണ്. മഹിയില്‍ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണില്‍ കേട്ടപ്പോഴും നല്ല ഇഷ്ടമായെന്നും ആല്‍ബത്തില്‍ വര്‍ക്ക് ചെയ്ത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞു. പുതിയ സിനിമ വിശേഷങ്ങളും ചോദിച്ച് ആശംസകള്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്‌തു. ഈ കൊവിഡ് കാലത്ത് കിട്ടിയ വലിയ സന്തോഷം.' ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Also read: ആദ്യത്തെ കണ്‍മണിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ശ്രേയ ഘോഷല്‍
പി.ടി അബ്ദുള്‍ റഹ്‌മാന്‍റെ വരികള്‍ക്ക് പീര്‍ മുഹമ്മദ് സംഗീതം പകര്‍ന്ന ഗാനമാണ് മഹിയില്‍ മഹാ. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീതം. പൂര്‍ണമായും ഗള്‍ഫിലാണ് മ്യൂസിക് ആല്‍ബം ചിത്രീകരിച്ചത്. ലാലേട്ടനെ കുറിച്ചുള്ള ഒമറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് എത്തിയതോടെ കമന്‍റിന്‍റെ പെരുമഴയായിരുന്നു. ചിലര്‍ ഒമറിന് ആശംസകള്‍ നേര്‍ന്നപ്പോള്‍ മറ്റ് ചിലര്‍ രസകരമായ കമന്‍റുകളാണിട്ടത്. 'ഇന്ന് ലാലേട്ടന്‍.. നാളെ അമിതാഭ് ബച്ചന്‍.. മറ്റന്നാള്‍ ഡികാപ്രിയോ... അങ്ങനെയങ്ങനെ എല്ലാരും വിളിക്കുമാറാകട്ടെ ... ആശംസകള്‍' എന്നാണ് ഒരാള്‍ കുറിച്ചത്. ബാബു ആന്‍റണി നായക വേഷത്തിലെത്തുന്ന പവര്‍ സ്റ്റാറാണ് ഇനി ഒമറിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രം. ചങ്ക്‌സ്, ധമാക്ക, ഹാപ്പി വെഡ്ഡിങ്, ഒരു അടാര്‍ ലവ് എന്നീ സിനിമകളാണ് നേരത്തെ ഒരുക്കിയത്.