മണിരത്നം സിനിമകളോടെന്നും മലയാളികള്‍ക്ക് പ്രണയമാണ്. വര്‍ഷമെത്ര കഴിഞ്ഞാലും റോജയും, ബോംബെയും, അലൈപായുതെയുമൊന്നും മലയാളികള്‍ മറക്കില്ല. ഒരോ തവണ കാണുമ്പോഴും കൂടുതല്‍ മനോഹരമായ അനുഭവങ്ങള്‍ നല്‍കുന്ന ചിത്രങ്ങള്‍.... എത്ര പുതിയ സംവിധായകര്‍ വന്നാലും ഇന്നും സിനിമ പ്രേമികള്‍ മണിരത്നം മാജിക്കില്‍ പിറവിയെടുക്കുന്ന കാഴ്ച അനുഭൂതിക്കായി കാത്തിരിക്കാറുണ്ട്....
ഇത്രയേറെ ആരാധകരുള്ള ഈ ഇതിഹാസ സംവിധായകന് ഏറ്റവും ഇഷ്ടപ്പെട്ട സംവിധാകന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. അത് മറ്റാരുമല്ല... മലയാളത്തിന്‍റെ അഭിമാനമായ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. പത്നി സുഹാസിനിയുടെ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് തന്‍റെ പ്രിയപ്പെട്ട സംവിധായകന്‍റെ പേര് മണിരത്നം വെളിപ്പെടുത്തിയത്.
ലിജോ ലൈവ് കാണുന്നുണ്ടെന്ന് സുഹാസിനി അറിയിച്ചപ്പോഴാണ് മണി രത്നം ഇക്കാര്യം പറഞ്ഞത്. മാധവന്‍, അദിതി റാവു ഹൈദരി, ഖുശ്ബു തുടങ്ങി നിരവധി താരങ്ങള്‍ ലൈവ് വീഡിയോയില്‍ സുഹാസിനിക്കും മണിരത്നത്തിനും ഒപ്പമെത്തി സംസാരിച്ചിരുന്നു. അതിനിടെയാണ് ഈ വീഡിയോ ലിജോ കാണുന്നുണ്ടെന്ന കാര്യം സുഹാസിനി മണിരത്നത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 'മണി നിങ്ങളുടെ സിനിമകളെപ്പറ്റി ഒരുപാട് പറയാറുണ്ട്. താങ്കളുടെ ഒരു സിനിമയേ ഞാന്‍ കണ്ടിട്ടുള്ളൂ...' സുഹാസിനി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
തൊട്ടുപിന്നാലെയാണ് മണി രത്നം ലിജോയെ അഭിസംബോധന ചെയ്‍ത് സംസാരിച്ചത്. 'ലിജോ... ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. ഇപ്പോഴത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് താങ്കള്‍. ആശംസകള്‍. അത് തുടരുക...' മണി രത്നം പറഞ്ഞു.
ലോക്‌ഡൗണ്‍ ദിനങ്ങളില്‍ തുടക്കം മുതല്‍ സുഹാസിനി എല്ലാ ദിവസവും ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നിരുന്നു. മണി രത്നം ആദ്യമായാണ് ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍ പ്രത്യക്ഷപ്പെടുന്നത്.