"ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റുള്ള ആരോഗ്യപ്രവർത്തകർക്കും സ്‌നേഹം നിറഞ്ഞ നന്ദി. എന്‍റെ മകൻ ആകാശും അവന്‍റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കൊവിഡ് 19 ഭേദമായി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു." വൈറസ് ബാധ സ്ഥിരീകരിച്ച മകന്‍ സുഖം പ്രാപിക്കാൻ സഹായിച്ച ആരോഗ്യപ്രവർത്തകർക്കും കേരളത്തിന്‍റെ ക്യാപ്‌റ്റൻ, പിണറായി വിജയനും നന്ദി അറിയിക്കുകയാണ് സംവിധായകൻ എം. പത്മകുമാര്‍.
- " class="align-text-top noRightClick twitterSection" data="">
"എന്‍റെ മകന്‍ ആകാശും അവന്‍റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കൊവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ പോരാടുവാനായി സ്വയം സമര്‍പ്പിച്ച് പ്രവർത്തിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുള്ള ആരോഗ്യപ്രവർത്തകർ എല്ലാവര്‍ക്കും ഒരുപാട് നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഈ ടീമിന് നേതൃത്വം നല്‍കുന്ന ക്യാപ്‌റ്റൻ, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറിനും ജില്ലാ കലക്ടര്‍ എസ്.സുഹാസിനും എല്ലാവർക്കും ഒരുപാട് സ്‌നേഹം. ഇത് എന്‍റെ നന്ദി പ്രകടനം മാത്രമല്ല, എന്‍റെ സംസ്ഥാനത്തിൽ എനിക്കുള്ള അഭിമാനം കൂടിയാണ്. തങ്ങളുടെ ജനങ്ങളെ വളരെ ആത്മാര്‍ത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്‍റെ ഗവൺമെന്‍റ്. ഒരു വലിയ സല്യൂട്ട്. നമ്മള്‍ ഇതും അതിജീവിക്കും,'' പത്മകുമാര്‍ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ആകാശ്. മാർച്ച് 17ന് നാട്ടിലെത്തിയ സംവിധായകന്‍റെ മകനും സുഹൃത്തും ഗാർഹിക നിരീക്ഷണത്തിലായിരുന്നു. പിന്നീട്, രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇവരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.