നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, നർത്തകൻ തുടങ്ങി മലയാള സിനിമയിൽ ലാൽ സാന്നിധ്യമറിയിച്ച മേഖലകൾ നിരവധിയാണ്. അഭിനയത്തില്‍ വില്ലനായും കൊമേഡിയനായും സ്വഭാവനടനായും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തുകയാണ് ലാലിന്‍റെ മകൻ ജീന്‍ പോള്‍ ലാല്‍. ജീനിന്‍റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായ ഡ്രൈവിങ് ലൈസന്‍സ് വലിയ വിജയമായിരുന്നു. ഇപ്പോള്‍ മകനൊപ്പമുള്ള മനോഹരമായ രണ്ട് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ലാല്‍.
- " class="align-text-top noRightClick twitterSection" data="
">
മകന്‍ കുട്ടിയായിരിക്കുമ്പോൾ ഒക്കത്തെടുത്ത് നിൽക്കുന്ന ചിത്രവും വളര്‍ന്ന് തന്‍റെ തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്നും ഇന്നും എന്ന് അടിക്കുറിപ്പിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് അച്ഛന്‍റെ ഒക്കത്ത് ഇരിക്കുന്ന കുറുമ്പന്‍ ചെക്കന്‍ താടിയൊക്കെ വളര്‍ന്ന് അച്ഛനോളം ആയല്ലോയെന്നാണ് ചിത്രം കണ്ട ആരാധകരുടെ കമന്‍റ്. ഇതില്‍ ഏതാ അപ്പന്‍ എന്ന് പറഞ്ഞുതരാന്‍ പറയുന്നവരും നിരവധിയാണ്.