ഒരുപാട് നല്ല ചെറുകഥകള്‍ മലയാള സാഹിത്യലോകത്തിന് സമ്മാനിച്ച ടി.പത്മനാഭന്‍റെ ഏറെ പ്രശസ്തി നേടിയ ചെറുകഥയാണ് 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'. ഇപ്പോള്‍ ഈ കഥ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ജയരാജ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി.... പപ്പേട്ടന്‍റെ ഷോര്‍ട്ട് സ്റ്റോറി സിനിമയാകുന്നു' എന്നാണ് ജയരാജ് കുറിച്ചത്. നടിയും അവതാരകയുമായ മീനാക്ഷിയുടെ ചിത്രവും സംവിധായകന്‍ പങ്കുവച്ചു.
- " class="align-text-top noRightClick twitterSection" data="
">
Also read: ഹിമേഷ് രഷ്മിയയുടെ സംഗീതത്തിന് ചുവടുവെച്ച് സല്‍മാനും ജാക്വിലിനും
മീനാക്ഷിയായിരിക്കും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും ജയരാജ് ഷെയര്‍ ചെയ്‌തിട്ടുണ്ട്. നേരത്തെ പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥയായ ശബ്ദിക്കുന്ന കലപ്പ സംവിധായകന്‍ ജയരാജ് ഒരു ഹ്രസ്വ ചിത്രമാക്കി മാറ്റിയിരുന്നു. ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ജയരാജിന്‍റെ ബാക്ക് പാക്കേഴ്‌സും റൂട്ട്സിലൂടെ തന്നെ നേരത്തെ റിലീസ് ചെയ്‌തിരുന്നു. സിനിമ മേഖലയില്‍ നിന്നടക്കം നിരവധി പേര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">