മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ വീടുവിട്ട് ഇറങ്ങി താരരാജാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചൊരു നിമിഷം തന്‍റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന് യുവസംവിധായകനും സത്യന്‍ അന്തിക്കാടിന്‍റെ മകനുമായ അനൂപ് സത്യന്‍. ഫേസ്ബുക്കില്‍ നടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള തന്‍റെ രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു അനൂപ് സത്യന്‍. നിമിഷങ്ങള്‍ക്കകം കുറിപ്പ് വൈറലായി. മോഹൻലാലിനെ നായകനാക്കി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത ആളാണ് സത്യൻ അന്തിക്കാട്.
- " class="align-text-top noRightClick twitterSection" data="">
'1993... അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ആശയപരമായി ചില തര്‍ക്കങ്ങളും വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്‍റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
2020-ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി... ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു... എന്‍റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്‍റെ ചിരി ഇന്നും അങ്ങനെ തന്നെ...' അനൂപ് കുറിച്ചു.
അനൂപിന്‍റെ ആദ്യ സംവിധാന സംരംഭമായ വരനെ ആവശ്യമുണ്ട് മികച്ച അഭിപ്രായമാണ് തീയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.