"മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ നായാട്ട്, മാരി സെല്‍വരാജിന്‍റെ കര്‍ണൻ- ആത്മാർഥതയോടെയുള്ള നിർമാണം. ഇരു സിനിമകളുടെയും അഭിനേതാക്കള്‍ക്കും ടീമിനും എന്‍റെ സ്‌നേഹവും ബഹുമാനവും..." അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച സിനിമയെ കുറിച്ച് യുവ സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ തന്‍റെ അഭിപ്രായം പങ്കുവച്ചതിങ്ങനെയാണ്.
എന്നാൽ, നായാട്ടിന്‍റെ രാഷ്‌ട്രീയം വ്യത്യസ്തമാണെന്ന് ഒരാൾ സംവിധായകന്‍റെ പോസ്റ്റിൽ പ്രതികരിച്ചിരുന്നു. താൻ രാഷ്ട്രീയത്തെ കുറിച്ചല്ല, സിനിമയുടെ മേക്കിങ്ങിനെ കുറിച്ചാണ് പറഞ്ഞതെന്ന് മറുപടി നൽകിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ.
More Read: 'അമ്മയെ ഓർത്ത് ടെൻഷനിലായിരുന്നു,അവസാനം പൊട്ടിത്തെറിച്ചു': വിശദീകരണവുമായി ബാല
കര്‍ണന്‍ ദളിതരെക്കുറിച്ചുള്ള സിനിമയാണെന്നും നായാട്ട് പൊലീസിനെക്കുറിച്ചുള്ള സിനിമയാണെന്നുമാണ് കമന്‍റ്. സിനിമക്ക് ഒരു ബാലൻസ് നൽകാൻ ദളിത് പൊലീസുകാരെ ഉപയോഗിച്ചിട്ടുണ്ടെന്നും കമന്‍റിൽ കൂട്ടിച്ചേർക്കുന്നു. എന്നാൽ, ആത്മാർഥതയോടെയുള്ള നായാട്ടിന്‍റെ മേക്കിങ് ശൈലിയെ കുറിച്ചാണ് താൻ പറഞ്ഞത്. സിനിമയുടെ രാഷ്‌ട്രീയമല്ല ഉദ്ദേശിച്ചതെന്നും അൽഫോൺസ് പുത്രൻ കമന്‍റിന് മറുപടിയായി കുറിച്ചു.