സംവിധായകന്‍ അലി അക്ബര്‍ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന സിനിമയെ വിലക്കിയാല്‍ ആഷിക് അബുവിന്‍റെ വാരിയംകുന്നനും തിരതൊടില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മലബാര്‍ കലാപം പ്രമേയമാക്കിയുള്ള അലി അക്ബറിന്‍റെ '192, പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്‍റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്. 'ആഷിക്ക് അബുവും സംഘവും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നല്ലോ... ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ഥ ചരിത്രാന്വേഷണ ചിത്രമാണ്. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാകുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. മലബാര്‍ ഹിന്ദു വംശഹത്യ ഹിന്ദുവിന്‍റെ പരാജയത്തിന്‍റെ ചരിത്രമല്ല, മറിച്ച് ഹൈന്ദവ ജനതയുടെ പോരാട്ടത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും ചരിത്രമാണ്' സന്ദീപ് വാര്യര്‍ പറഞ്ഞു. 'ഇടത് അനുകൂല കലാകാരന്മാര്‍ ചരിത്രം വളച്ചൊടിച്ച് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായി സിനിമ എടുക്കുമ്പോള്‍ ചരിത്രത്തെ വളച്ചൊടിക്കാതെയാണ് താന്‍ സിനിമയെടുക്കുകയെന്ന്' സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു.
-
1921പുഴമുതൽ പുഴവരെ പ്രയാണമാരംഭിക്കുന്നു... നന്ദി കൂടെയുണ്ടാവണം... https://m.facebook.com/story.php?story_fbid=180003277255383&id=100057371346899
Posted by Ali Akbar on Tuesday, 2 February 2021