കൊടകര കുഴൽപ്പണക്കേസിൽ പ്രതികരണവുമായി സംവിധായകനും ബിജെപി സഹയാത്രികനുമായ അലി അക്ബര്‍. എന്‍ഡിഎയിലേക്ക് വരാന്‍ സി.കെ ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിലാണ് സംവിധായകന്‍റെ പ്രതികരണം. എന്‍ഡിഎയുടെ ഭാഗമാകാന്‍ സികെ ജാനു 10 കോടി ആവശ്യപ്പെട്ടതായി ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു.
അഞ്ച് കോടി കൊടുത്താൽ കൊള്ളാവുന്ന കമ്മ്യൂണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞുവരും. പ്രാദേശികമായി വളരെ ചെറിയ ആൾ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്ത് വലവീശേണ്ടതില്ല. പത്തുകോടി കൊടുത്ത് കൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടോ എന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലായിക്കാണുമെന്നും അക്ബർ അലി പ്രതികരിച്ചു.
- " class="align-text-top noRightClick twitterSection" data="">
സംവിധായകൻ അക്ബർ അലിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
'ഒരു പാർട്ടിയുടെ സ്ഥാനാർഥിയാവുമ്പോൾ, ഭൂരിപക്ഷം ചിലവുകൾ പാർട്ടിയാണ് വഹിക്കുക, അത് കൈകാര്യം ചെയ്യുന്നത് മണ്ഡലം ട്രഷറുമായിരിക്കും, ഞാൻ മത്സരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ, ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ട് ട്രഷററെ ഏൽപ്പിക്കുന്നു, (പാർട്ടി വിശ്വസ്തതയോടെ ഏൽപ്പിക്കുന്ന ആളെ സ്ഥാനാർഥി സംശയിക്കേണ്ടല്ലോ) ഇതായിരുന്നു ഞാനെടുത്ത രീതി, കാരണം ഒരു സ്ഥാനാർഥിക്ക് എല്ലായിടത്തും എത്താൻ കഴിയില്ലല്ലോ? ഇത്തരം അവസ്ഥയിലായിരിക്കണം ജാനുവിന്‍റെ പാർട്ടിക്കാരി ട്രഷറർ തെരഞ്ഞെടുപ്പ് ചിലവിന് ഒരു പത്തുകോടിയൊക്കെ പ്രതീക്ഷിച്ചത്. കമ്മിറ്റി ആ ആഗ്രഹം പ്രകടിപ്പിച്ചും കാണും, പത്തുകോടി പോയിട്ട് ഒരുകോടി പോലും വയനാട് പോലുള്ള മണ്ഡലങ്ങളിൽ ബിജെപി ചെലവഴിക്കും എന്ന് തോന്നുന്നുണ്ടോ ?
20/25 ലക്ഷം വരെയൊക്കെ തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയാൽ ഭാഗ്യം, ബാക്കി ലോക്കൽ കളക്ഷൻ കിട്ടിയാൽ അതായി. ഇത് ഇവിടത്തെ ഏത് പത്ര പ്രവർത്തകനും സാമാന്യ ബുദ്ധിയിൽ മനസ്സിലാവുന്നതാണ്. എന്നാൽ കമ്മി ബുദ്ധിയുള്ള പത്രക്കാർക്ക് മനസ്സിലായാലും, മനസ്സിലാക്കാതെ കാവി കണ്ട സുടാപ്പികളെപ്പോലെ ആരെങ്കിലും കുരയ്ക്കുന്നുവെങ്കിൽ മാ.. മാ കളായിരിക്കും സംശയം വേണ്ട, 5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞുവരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആൾ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്ത് വലവീശുന്നത്... മാമകളെ, തള്ളലിൽ നിങ്ങടെ ആശാൻ മാൻഡ്രേക്കിനെ തോൽപ്പിക്കയാണല്ലോ നിങ്ങൾ, കഷ്ടം.'