28 വർഷം മുമ്പ്, തന്‍റെ സഹോദരിമാർക്കൊപ്പമുള്ള ബാല്യകാല ചിത്രം സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു. കൂടാതെ, മൂവരും ഒരുമിച്ചുള്ള പുതിയ ഒരു ചിത്രവും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ദിലീഷ് പോത്തൻ പോസ്റ്റിനൊപ്പം എഴുതിയ കുറിപ്പാണ് ആരാധകർക്ക് സംശയമാകുന്നത്. "28 വർഷം മുമ്പ് ഒരു ദിലീഷ് ഫിലിപ്പും ജിൻസി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു. ഇന്നവർ ദിലീഷ് പോത്തനും ജിൻസി സനിലും ജോയ്സി കെവിനുമാണ്, സഹോദരങ്ങൾ, ജീവിതം മാറും, സ്നേഹം നിലനിൽക്കും," എന്നാണ് അദ്ദേഹം എഴുതിയത്. സഹോദരിമാരുടെ പേര് വിവാഹശേഷം മാറാൻ സാധ്യതയുണ്ടെങ്കിലും തങ്ങളുടെ ഹിറ്റ് സിനിമാ സംവിധായകന്‍റെ പേരിലെ ഫിലിപ്പ് മാറി എങ്ങനെ പോത്തനായെന്നാണ് എല്ലാവരും ചോദിക്കുന്നത്. ചിലപ്പോൾ അദ്ദേഹത്തിന്‍റെ മുഴുവൻ പേര് ദിലീഷ് ഫിലിപ്പ് പോത്തൻ എന്നായിരിക്കുമെന്നും സിനിമയിലെത്തിയപ്പോൾ പേര് ചുരുക്കി ഉപയോഗിച്ചതാണെന്നും മറ്റും പലരും കമന്‍റ് ചെയ്‌തു. എന്തായാലും നല്ല സ്റ്റൈലൻ പേരായി മാറിയത് 'പോത്തേട്ടൻ ബ്രില്യൻസാണെ'ന്നും ആരാധകർ പോസ്റ്റിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
സഹോദരിമാർക്കൊപ്പം നിൽക്കുന്ന ബാല്യകാലചിത്രത്തിന് നടി സുരഭി ലക്ഷ്‌മി നൽകിയ മറുപടി "അന്നും വയറു നിറച്ചിട്ടുണ്ട്" എന്നായിരുന്നു. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രങ്ങളുടെ സംവിധായകൻ, ജോസഫ്, ട്രാൻസ്, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ്, ഇയ്യോബിന്‍റെ പുസ്തകം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ; സുരഭി സൂചിപ്പിച്ചതു പോലെ പ്രേക്ഷകനെ സംതൃപ്‌തനാക്കുന്ന കലാകാരൻ തന്നെയാണ് ദിലീഷ് പോത്തൻ. സംവിധാനം ചെയ്‌ത രണ്ടു ചിത്രങ്ങൾക്കും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം തുടർച്ചയായി നേടിയ അപൂർവനേട്ടവും അദ്ദേഹത്തിന് സ്വന്തം.