മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങൾ കുടുംബസമേതം ഓണമാഘോഷിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കൂട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് ദിലീപിന്‍റെ മകൾ മീനാക്ഷിയും ഇളയമകൾ മഹാലക്ഷ്‌മിയും ഒന്നിച്ച് അത്തപ്പൂക്കളം ഇടുന്ന ചിത്രമായിരുന്നു.
ഇപ്പോഴിതാ, നടൻ ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുടുംബചിത്രവും വൈറലാവുകയാണ്. ദിലീപും ഭാര്യ കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്‌മിയും ഒന്നിച്ചുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്‌തത്.
ബ്ലാക്ക് ആൻഡ് ബ്ലൂ കോമ്പോയിലുള്ള വസ്‌ത്രം ധരിച്ച് നാലുപേരും പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്യുകയാണ്. ചിത്രത്തിൽ ലോലിപോപ്പ് നുണയുന്ന തന്‍റെ കുഞ്ഞനുജത്തിയെ എടുത്ത് നിൽക്കുന്ന മീനാക്ഷിയെയും കാണാം.
- " class="align-text-top noRightClick twitterSection" data="
">
വളരെ വിരളമായാണ് ദിലീപ് കുടുംബചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഏറെ നാളുകൾക്ക് ശേഷമാണ് കുഞ്ഞ് മഹാലക്ഷ്‌മി ദിലീപിനും കാവ്യക്കുമൊപ്പം പ്രത്യക്ഷപ്പെടുന്നതെന്ന സവിശേഷതയുമുണ്ട്.
More Read: താരങ്ങളുടെ പൊന്നോണം
മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷം 2016 നവംബറിലാണ് ദിലീപും കാവ്യയും വിവാഹിതരാവുന്നത്.
2018ലാണ് താരദമ്പതികൾക്ക് മഹാലക്ഷ്‌മി എന്ന പെൺകുഞ്ഞ് ജനിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷം, മീനാക്ഷി ദിലീപിനൊപ്പമാണ്.