ETV Bharat / sitara

പാണ്ടിപ്പടയുടെയും പഞ്ചാബി ഹൗസിന്‍റെയും കോമ്പോ വീണ്ടും മലയാളത്തിൽ; ദിലീപിന്‍റെ പുത്തൻ ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥൻ' - voice of sathyanathan raffi badhusha news

വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. ബാദുഷ ചിത്രത്തിന്‍റെ നിർമാണപങ്കാളിയാകുന്നു.

വോയ്‌സ് ഓഫ് സത്യനാഥൻ വാർത്ത  വോയ്‌സ് ഓഫ് സത്യനാഥൻ ദിലീപ് വാർത്ത  വോയ്‌സ് ഓഫ് സത്യനാഥൻ റാഫി വാർത്ത  ബാദുഷ വോയ്‌സ് ഓഫ് സത്യനാഥൻ വാർത്ത  voice of sathyanathan helmed raffi news  voice of sathyanathan dileep news  voice of sathyanathan raffi badhusha news  dileep badusha raffi latest malayalam news
വോയ്‌സ് ഓഫ് സത്യനാഥൻ
author img

By

Published : Sep 23, 2021, 1:13 PM IST

മലയാളികളെ കുടുകുടാ ചിരിപ്പിച്ച ദിലീപ് ചിത്രങ്ങളാണ് പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ, ചൈനാ ടൗൺ എന്നിവ. മലയാളത്തിന്‍റെ പ്രശസ്‌ത സംവിധായകനായ റാഫിയായിരുന്നു ഈ സിനിമകളുടെയെല്ലാം അമരക്കാരൻ.

  • " class="align-text-top noRightClick twitterSection" data="">

നീണ്ട ഇടവേളക്ക് ശേഷം ദിലീപ്- റാഫി കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം വരുമ്പോൾ മതിമറന്ന് ചിരിക്കാതിരിക്കാൻ പ്രേക്ഷകനാവില്ല. റാഫി സംവിധാനം ചെയ്‌ത് ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. 'വോയ്‌സ് ഓഫ് സത്യനാഥൻ' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

റാഫി- ബാദുഷ കൂട്ടുകെട്ടിൽ ദിലീപ് ചിത്രം

സിനിമയുടെ പ്രഖ്യാപനത്തിനൊപ്പം 'എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണം,' എന്നും ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു. ബാദുഷ സിനിമാസിന്‍റെയും ഗ്രാൻഡ് പ്രൊഡക്‌ഷന്‍സിന്‍റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Also Read: 'നാരാങ്ങാമുട്ടായി...', നിനക്കല്ലേ, ഈ സ്റ്റാൻഡേർഡൊക്കെ മതിയെന്ന് നാദിർഷ ; ദിലീപ് ആലപിച്ച കേശുവിന്‍റെ പാട്ടെത്തി

സംവിധായകൻ റാഫി തന്നെയാണ് വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതും. ദിലീപിനൊപ്പം അഭിനയനിരയിൽ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്‍റണി, വീണ നന്ദകുമാർ എന്നിവരും പങ്കുചേരുന്നു.

ഒക്‌ടോബർ ആദ്യവാരം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിതിൻ സ്റ്റാനിലസ് ആണ് ഛായാഗ്രഹകൻ. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ വർഗീസ്‌ സംഗീതം ഒരുക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.