ETV Bharat / sitara

'ജൂലൈ 4' ദിലീപിനും ആരാധകർക്കും വെറുമൊരു ദിവസമല്ല - സി ഐഡി മൂസ ജൂലൈ 4 വാർത്ത

ഈ പറക്കും തളിക, മീശമാധവന്‍, സിഐഡി മൂസ, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങൾ ജൂലൈ നാലിനാണ് റിലീസ് ചെയ്‌തത്. തിയേറ്ററുകളിൽ 100 ദിവസത്തിൽ കവിഞ്ഞ് ഓടിയ മഹാവിജയങ്ങളായിരുന്നു ഈ ദിലീപ് ചിത്രങ്ങൾ.

dileep hit films released 4th july news  july4 films news  dileep july 4 news  dileep hit films latest news  dileep hit films harisree ashokan news  ദിലീപ് വാർത്ത  ജൂലൈ 4 ദിലീപ് വാർത്ത  ജൂലൈ 4 സിനിമ റിലീസ് വാർത്ത  ജൂലൈ 4 ഈ പറക്കും തളിക വാർത്ത  മീശമാധവന്‍ ജൂലൈ 4 വാർത്ത  സി ഐഡി മൂസ ജൂലൈ 4 വാർത്ത  ജൂലൈ 4 പാണ്ടിപ്പട വാർത്ത
ജൂലൈ 4
author img

By

Published : Jul 4, 2021, 2:03 PM IST

ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മിമിക്രിയും ഹാസ്യവും നിറച്ച നായകന്‍റെ വേഷങ്ങൾ തകർത്താടിയ മലയാളത്തിന്‍റെ ജനപ്രിയതാരമാണ് ദിലീപ്. കുട്ടികൾ മുതൽ കുടുംബ പ്രേക്ഷകർ വരെ ആസ്വദിച്ച് ആവർത്തിച്ച് കാണുന്നതാണ് ദിലീപ് ചിത്രങ്ങൾ. ജൂലൈ നാല് ആകട്ടെ ദിലീപിന്‍റെ സിനിമാജീവിതത്തിൽ വലിയ പ്രാധാന്യമുള്ള ദിവസവും.

മലയാളികളെ കുടുകുടാ ചിരിപ്പിച്ച സിഐഡി മൂസയും പാണ്ടിപ്പടയും മീശമാധവനും ഈ പറക്കും തളികയും ജൂലൈ നാലിനായിരുന്നു റിലീസ്. തിയേറ്ററുകളിൽ വമ്പൻ വിജയം നേടി, ടെലിവിഷൻ സംപ്രേഷണത്തിൽ പോലും ഇപ്പോഴും കാണികളേറെയുള്ള സിനിമകളാണ് ഫാമിലി എന്‍റർടെയ്‌നർ ചിത്രങ്ങളായ ഇവ ഓരോന്നും. പോരാത്തതിന് ജോഷിയുടെ സംവിധാനത്തിൽ ഇതേ പേരിൽ ഒരു സിനിമയിൽ അഭിനയിക്കാനും ദിലീപിന് രാശിയുണ്ടായിട്ടുണ്ട്.

ദിലീപ് ആരാധകരും ജൂലൈ നാലും

ജൂലൈ 4ന് റിലീസ് ചെയ്‌ത് വിജയിച്ച ദിലീപ് ചിത്രങ്ങളും അവയുടെ പോസ്റ്ററുകളുമാണ് ഫേസ്ബുക്കിലും ഫാൻസ് ഗ്രൂപ്പുകളിലും ട്രെൻഡാകുന്നത്. ഈ നാല് ചിത്രങ്ങളിലും ദിലീപിനൊപ്പം നർമത്തിന് മേമ്പൊടിയായി കൂടെയുണ്ടായിരുന്നത് ഹരിശ്രീ അശോകനാണ്. മഹാവിജയങ്ങളായ ചിത്രങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കുറിച്ചുകൊണ്ട് ഹരിശ്രീ അശോകനും ഫേസ്‌ബുക്കിൽ പ്രതികരിച്ചു.

  • " class="align-text-top noRightClick twitterSection" data="">

കോമഡി ഡയലോഗുകളും സ്ലാപ്‌സ്റ്റിക് കോമഡികളുമാണ് മുതിർന്നവരെ തിയേറ്ററുകളിലേക്ക് അടുപ്പിച്ചതെങ്കിൽ, ടോം ആൻഡ് ജെറി ചേസിങ്ങാണ് കുട്ടികളെ രസിപ്പിച്ചത്.

ഈ പറക്കും തളിക

ഈ ബസ്സുകാരനൊരു ബസ്‌ വാങ്ങിയത് അസ്സൽ സംഭവമായി... ഒരു ബസും യാത്രാമധ്യേ കണ്ടുമുട്ടിയ ആളുകളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കൂട്ടത്തിൽ ആദ്യ ചിത്രം 2001 ജൂലൈ 4ന് പുറത്തിറങ്ങിയ ഈ പറക്കും തളികയാണ്. നിത്യ ദാസായിരുന്നു ചിത്രത്തിലെ നായിക. ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ഇന്ന് സിനിമ പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിടുന്നു.

മീശമാധവന്‍

2002 ജൂലെ നാലിന് പ്രദർശനത്തിനെത്തി നൂറിലധികം ദിവസമോടിയ ചിത്രമാണ് മീശമാധവൻ. ലാൽ ജോസിന്‍റെ സംവിധാനത്തിൽ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായ ദിലീപും കാവ്യ മാധവനും ഒന്നിച്ച ഹിറ്റ് ചിത്രം. സിനിമയിലെ കള്ളൻ മാധവനും പുരുഷുവും ഭഗീരഥൻ പിള്ളയും പെഡലി ത്രിവിക്രമനും എസ്‌ഐ ഈപ്പൻ പാപ്പച്ചിയുമൊക്കെ ട്രോളന്മാർക്കിടയിലും മലയാളിയുടെ നിത്യദിവസങ്ങളിലും ഭാഗമാണ്.

ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഇന്ദ്രജിത്ത് സുകുമാരൻ, ഹരിശ്രീ അശോകൻ, മാള അരവിന്ദൻ, ജ്യോതിർമയി തുടങ്ങിയ പ്രഗൽഭ നിരയാണ് മീശമാധവനിൽ അണിനിരന്നത്. ഇന്ദ്രജിത്ത് സുകുമാരന് കരിയര്‍ ബ്രേക്ക് കഥാപാത്രത്തെ ലഭിച്ചതും ഈ ചിത്രത്തിലൂടെയാണ്.

സിഐഡി മൂസ

ജോണി ആന്‍റണിയുടെ കരിയറിലെ തന്നെ മെഗാഹിറ്റ് ചിത്രമാണ് സിഐഡി മൂസ. 2003 ജൂലെ 4നായിരുന്നു റിലീസ്. സിനിമയിലെ മുഖ്യതാരങ്ങൾ മാത്രമല്ല, വെറുതെ ബാക്ക്ഗ്രൗണ്ടിൽ നടന്ന് പോകുന്നവരും മൃഗങ്ങളും വരെ അസാധ്യ കോമഡികൾക്കുള്ള തുറുപ്പുചീട്ടുകളായിരുന്നു. ഇന്നും ടെലിവിഷനിൽ വന്നാൽ വിരസതയില്ലാതെ മലയാളി ആസ്വദിക്കുന്ന ചിത്രം.

Also Read: ജയസൂര്യ ടു ജോൺ ലൂഥർ: പുതിയ അപ്‌ഡേഷനുമായി താരം

ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, മുരളി, ഒടുവിൽ ഉണ്ണികൃഷ്‌ണൻ, സുകുമാരി, ക്യാപ്റ്റന്‍ രാജു, അബു സലീം, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍, ഹരിശ്രീ അശോകൻ, ആശിഷ് വിദ്യാർഥി എന്നിവർ അണിനിരന്ന താരനിര. ഭാവനയായിരുന്നു നായികയായെത്തിയത്. ബോളിവുഡ് സിനിമാപ്പേരുകള്‍ ചേർത്തൊരുക്കി എസ്‌.പി ബാലസുബ്രഹ്മണ്യം പാടിയ ഗാനവും ഹിറ്റായിരുന്നു.

പാണ്ടിപ്പട

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഫാമിലി എന്‍റർടെയ്‌നർ ചിത്രം പാണ്ടിപ്പടയുടെ റിലീസ് 2005 ജൂലൈ 4നായിരുന്നു. തെന്നിന്ത്യയുടെ പ്രമുഖനടൻ പ്രകാശ് രാജിനെ കോമഡി റോളിലൂടെയും പ്രതിനായകനായും ഒറ്റ കഥാപാത്രത്തിൽ തന്നെ അവതരിപ്പിക്കുകയായിരുന്നു റാഫി മെക്കാർട്ടിൻ.

നവ്യ നായർ- ദിലീപ് കോമ്പോയിലിറങ്ങിയ മറ്റൊരു ഹിറ്റ് ചിത്രമായും ഇതിനെ വിശേഷിപ്പിക്കാം. ഹരിശ്രീ അശോകൻ, രാജന്‍ പി. ദേവ്, സലീം കുമാര്‍, ടി.പി മാധവന്‍, സുകുമാരി, അംബിക, സുബ്ബലക്ഷ്മി എന്നിവരായിരുന്നു അഭിനയനിരയിലെ പ്രമുഖർ.

ജൂലൈ 5ലെ ജൂലൈ 4

ഈ പറക്കും തളിക മുതൽ പാണ്ടിപ്പട വരെയുള്ള ചിത്രങ്ങളിലെ ജൂലൈ നാലിന്‍റെ ഭാഗ്യം ജോഷി ടൈറ്റിലാക്കി ഒരുക്കിയെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല. 2007 ജൂലൈ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്. റോമ, ദേവൻ, സിദ്ദീഖ് എന്നിവരായിരുന്നു മറ്റ് മുഖ്യതാരങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.