റൂസോ സഹോദരങ്ങൾ എന്നറിയപ്പെടുന്ന ജോ റൂസോ, ആന്തണി റൂസോയും ചേർന്ന് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്‌സ് ആക്ഷൻ ത്രില്ലർ ചിത്രം ദി ഗ്രേ മാന്‍റെ ചിത്രീകരണം തുടങ്ങി. 200 മില്യൺ ഡോളർ ചെലവഴിച്ച് നിർമിക്കുന്ന ഹോളിവുഡ് ചിത്രത്തിൽ ക്രിസ് ഇവാന്‍സ്, റയാന്‍ ഗോസ്ലിങ് എന്നിവർക്കൊപ്പം തമിഴ് നടൻ ധനുഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
-
“An incredible first day!” https://t.co/pnXeQV04VH
— Julia Butters (@Julia_Butters) March 16, 2021 " class="align-text-top noRightClick twitterSection" data="
">“An incredible first day!” https://t.co/pnXeQV04VH
— Julia Butters (@Julia_Butters) March 16, 2021“An incredible first day!” https://t.co/pnXeQV04VH
— Julia Butters (@Julia_Butters) March 16, 2021
അവഞ്ചേഴ്സ് ചിത്രങ്ങളിലൂടെ പ്രശസ്തരായ സംവിധായകരാണ് റൂസോ സഹോദരങ്ങൾ. ഈ വർഷം ജനുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കാലിഫോർണിയയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഷൂട്ടിങ് നിർത്തിവക്കേണ്ടി വന്നിരുന്നു. എന്നാൽ, ദി ഗ്രേ മാൻ വീണ്ടും ചിത്രീകരണം തുടങ്ങിയെന്ന് സംവിധായകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഒപ്പം, ചിത്രത്തിന്‍റെ ക്ലാപ്പ് ബോർഡും റൂസോ സഹോദരന്മാർ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
മാര്‍ക്ക് ഗ്രീനിയുടെ ദി ഗ്രേ മാൻ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജെസീക്ക ഹെൻവിക്, വാഗ്നർ മൗറ, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിൽ നിർണായകവേഷങ്ങൾ ചെയ്യുന്നുണ്ട്. അടുത്ത വർഷമാണ് ധനുഷിന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാൻ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്.