ETV Bharat / sitara

ആയിരത്തില്‍ ഒരുവന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സെല്‍വരാഘവന്‍, നായകന്‍ ധനുഷ് - സെല്‍വരാഘവന്‍ ധനുഷ് ആയിരത്തില്‍ ഒരുവന്‍ 2

2010ല്‍ ആണ് കാര്‍ത്തി നായകനായ ആയിരത്തില്‍ ഒരുവന്‍ റിലീസ് ചെയ്‌തത്. രണ്ടാംഭാഗം 2024ല്‍ റിലീസിനെത്തും

Dhanush teams up with Selvaraghavan for Aayirathil Oruvan 2  Selvaraghavan Aayirathil Oruvan 2  Aayirathil Oruvan 2  ആയിരത്തില്‍ ഒരുവന് രണ്ടാം ഭാഗം  സെല്‍വരാഘവന്‍ ധനുഷ് ആയിരത്തില്‍ ഒരുവന്‍ 2  സെല്‍വരാഘവന്‍ ധനുഷ് വാര്‍ത്തകള്‍
ആയിരത്തില്‍ ഒരുവന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സെല്‍വരാഘവന്‍, നായകന്‍ ധനുഷ്
author img

By

Published : Jan 2, 2021, 8:08 AM IST

കാര്‍ത്തി, പാര്‍ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന്‍ എന്ന സിനിമക്ക് രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ സെല്‍വരാഘവന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടത്. രണ്ടാംഭാഗത്തില്‍ ധനുഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2024ല്‍ റിലീസ് ചെയ്യും. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ധനുഷുമായി പുതിയ ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള ചില സൂചനകള്‍ സെല്‍വരാഘവന്‍ ആരാധകര്‍ക്ക് നല്‍കിയിരുന്നു.

  • A magnum opus !! The pre production alone will take us a year. But a dream film from the master @selvaraghavan ! The wait will be long. But we will give our best to make it all worth it. AO2 ..The Prince returns in 2024 https://t.co/HBTXeN66iA

    — Dhanush (@dhanushkraja) January 1, 2021 " class="align-text-top noRightClick twitterSection" data=" ">

കാതല്‍ കൊണ്ടേന്‍, പുതുപേട്ടൈ, മയക്കം എന്ന എന്നിവയാണ് നേരത്തെ ധനുഷ്-സെല്‍വരാഘവന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍. സ്വപ്ന പദ്ധതിയില്‍ ഒന്നാണ് ആയിരത്തില്‍ ഒരുവന്‍റെ രണ്ടാം ഭാഗമെന്നും ഞങ്ങളില്‍ നിന്നുള്ള മികച്ചത് ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കുമെന്നും ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് ധനുഷ് കുറിച്ചു. 2010ല്‍ പുറത്തിറങ്ങിയ ആയിരത്തില്‍ ഒരുവന്‍റെ ആദ്യഭാഗം തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയ്‌ക്ക് രണ്ടാംഭാഗം പ്രഖ്യാപിച്ചപ്പോള്‍ ധനുഷ് എന്ത് റോളിലാകും സിനിമയിലെത്തുകയെന്നും കഥയുടെ പശ്ചാത്തലം എന്തായിരിക്കും എന്നതെല്ലാം അറിയാനുള്ള ആകാംഷയാണ് ആരാധകര്‍ക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.