ETV Bharat / sitara

പാട്ടു പാടി നൃത്തം ചെയ്ത് പ്രിയതമയെ ചേർത്തുപിടിച്ച് ധനുഷ്

author img

By

Published : May 5, 2021, 10:06 AM IST

കയ്യിലൊരു മൈക്ക് പിടിച്ച് പേട്ട ചിത്രത്തിലെ റൊമാന്‍റിക് ഗാനം പാടി ഭാര്യക്ക് സർപ്രൈസ് നൽകുന്ന ധനുഷിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.

പ്രിയതമയെ ചേർത്തുപിടിച്ച് ധനുഷ് വീഡിയോ വാർത്ത  പാട്ടു പാടി നൃത്തം ചെയ്ത് ധനുഷ് വാർത്ത  ഐശ്വര്യ രജനികാന്ത് ധനുഷ് വാർത്ത  ഇലമൈ തിരുമ്പതേ ധനുഷ് ഐശ്വര്യ വാർത്ത  dhanush sings dances for aiswarya in a party news malayalam  aishwarya dhanush malayalam news  aishwarya latest news
പാട്ടു പാടി നൃത്തം ചെയ്ത് പ്രിയതമയെ ചേർത്തുപിടിച്ച് ധനുഷ്

പ്രിയതമയെ ചേർത്തുപിടിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന ധനുഷിന്‍റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു ആഘോഷ പരിപാടിയ്ക്കിടെ ഭാര്യ ഐശ്വര്യക്കായി പാട്ടുപാടി നൃത്തം ചെയ്യുന്നതും പ്രിയതമയെ ചേർത്തുപിടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

കയ്യിലൊരു മൈക്ക് പിടിച്ച് പേട്ട ചിത്രത്തിലെ റൊമാന്‍റിക് ഗാനം പാടി കൊണ്ട് ഐശ്വര്യയ്ക്ക് അരികിലെത്തി ധനുഷ് ഭാര്യയെ ചേർത്തുപിടിക്കുന്നു. തലൈവ ചിത്രത്തിലെ "ഇലമൈ തിരുമ്പതേ" ചിത്രത്തിലെ ഗാനമാണ് ഭാര്യയ്ക്കായി താരം പാടിയത്.

Also Read: ഇന്ത്യയ്ക്ക് കൊവിഡ് സഹായവുമായി എക്സ് മെൻ ഫെയിം ജെയിംസ് മക്അവോയ്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടനായ ധനുഷ് ഗായകനായും ഗംഭീര ഡാൻസറായും ആരാധകർക്കിടയിൽ പ്രശസ്തനാണ്. രജനികാന്തിന്‍റെ മൂത്തമകൾ ഐശ്വര്യയും ധനുഷും തമ്മിൽ 2004ലാണ് വിവാഹിതരായത്. സംവിധായികയായും ഗായികയായും ഐശ്വര്യ സിനിമാരംഗത്ത് സജീവമാണ്. യാത്ര, ലിംഗ എന്നിവരാണ് ദമ്പതികളുടെ മക്കൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.