ETV Bharat / sitara

'സത്യം പലരെയും അസ്വസ്ഥരാക്കും'; തരംഗമായി 'മാരന്‍' ട്രെയ്‌ലര്‍ - Maaran release

Maaran official trailer: 'മാരന്‍റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായാണ് ധനുഷ്‌ പ്രത്യക്ഷപ്പെടുന്നത്‌.

Maaran official trailer  'മാരന്‍' ട്രെയ്‌ലര്‍  Dhanush movie Maaran  Maaran trailer in trending  Maaran cast and crew  Maaran release
'സത്യം പലരെയും അസ്വസ്ഥരാക്കും'; തരംഗമായി 'മാരന്‍' ട്രെയ്‌ലര്‍
author img

By

Published : Feb 28, 2022, 5:26 PM IST

Maaran official trailer: ധനുഷ്‌ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാരന്‍'. ധനുഷിനെ നായകനാക്കി കാര്‍ത്തിക്‌ നരേന്‍ ഒരുക്കുന്ന 'മാരന്‍റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2.09 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ധനുഷ്‌ തന്നെയാണ് ഹൈലൈറ്റാകുന്നത്‌.

ഇന്‍വെസ്‌റ്റിഗേറ്റീവ്‌ റിപ്പോട്ടിങുമായി മുന്നോട്ടു പോകുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ നീങ്ങുന്നത്‌. 'സത്യസന്ധമായാണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നതെങ്കില്‍ ഒരു സംശയത്തിന്‍റെയും ആവശ്യമില്ലെന്നാണ്' ട്രെയ്‌ലറില്‍ ധനുഷിന്‍റെ കഥാപാത്രം പറയുന്നത്‌. അതേസമയം 'സത്യം പലരെയും അസ്വസ്ഥരാക്കുമെന്നും' വി.ജയപ്രകാശിന്‍റെ കഥാപാത്രം ട്രെയ്‌ലറില്‍ പറയുന്നുണ്ട്‌.

  • " class="align-text-top noRightClick twitterSection" data="">

Maaran trailer in trending: പുറത്തിറങ്ങി നിമിഷ നേരം കൊണ്ട്‌ തന്നെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. മൂന്ന്‌ ലക്ഷത്തിലധികം പേരാണ് ഇതുവരെ ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്‌.

Maaran cast and crew: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായാണ് ധനുഷ്‌ പ്രത്യക്ഷപ്പെടുന്നത്‌. മാളവിക മോഹനന്‍ ആണ് ധനുഷിന്‍റെ നായികയായെത്തുന്നത്‌. സമുദ്രക്കനി വില്ലന്‍ വേഷത്തിലുമെത്തും. സ്‌മൃതി വെങ്കട്‌, മഹേന്ദ്രന്‍, കൃഷ്‌ണകുമാര്‍, അമീര്‍, പ്രവീണ്‍ തുടങ്ങിയവര്‍ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കും.

Maaran release: സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ടി.ജി ത്യാഗരാജന്‍ ആണ് നിര്‍മാണം. കാര്‍ത്തിക്‌ നരേന്‍റേയാണ് തിരക്കഥ. ജി.വി.പ്രകാശ്‌കുമാര്‍ സംഗീതവും നിര്‍വഹിക്കും. മാര്‍ച്ച്‌ 11ന്‌ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ചിത്രം റിലീസിനെത്തും. തമിഴ്‌, തെലുങ്ക്‌, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ്‌ ചെയ്യുക.

Also Read: നിഗൂഢതകളുമായി 'ഉടല്‍'; മോഷന്‍ പോസ്‌റ്റര്‍ പുറത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.