മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദുൽഖർ സൽമാനും ദേവ് മോഹനും. സൂഫിയും സുജാതയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ യുവനടൻ ദേവ് മോഹൻ തെലുങ്കിൽ സാമന്തയുടെ നായകനായും അരങ്ങേറ്റം കുറിക്കുകയാണ്.
ഇപ്പോഴിതാ, മലയാളത്തിന്‍റെ യുവതാരങ്ങൾ ഹൈദരാബാദിൽ വച്ചു കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഹൈദരാബാദിലെ ഒരു ജിമ്മിൽ നിന്ന് ദുൽഖറിനൊപ്പം ദേവ് മോഹൻ എടുത്ത സെൽഫി ചിത്രമാണിത്.
- " class="align-text-top noRightClick twitterSection" data="
">
ദേവ് മോഹന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലൈക്കുകളും കമന്‍റുകളുമായി ആരാധകരും എത്തി. തങ്ങളുടെ രണ്ട് യൂത്ത് ഐക്കൺ താരങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ട സന്തോഷം കമന്‍റുകളിലൂടെ ആരാധകർ പങ്കുവച്ചു. സാമന്ത അക്കിനേനി ശകുന്തളയായി വേഷമിടുന്ന ശാകുന്തളം ചിത്രത്തിലെ നായകനാവുന്നത് ദേവ് മോഹനാണ്.
Also Read: വിക്രം വേദ ഹിന്ദി റീമേക്കില്‍ സെയ്‌ഫും ഹൃത്വിക്കും; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ബഹുഭാഷ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ് ദുൽഖർ ഹൈദരാബാദിലെത്തിയത്. 1960കളുടെ പശ്ചാത്തലത്തില്‍ യുദ്ധകാലത്തെ പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈനികന്‍റെ വേഷമാണ് ദുൽഖറിന്‍റേത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്.