ഇന്ത്യന്‍ സംഗീതത്തിന് ഒട്ടനവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗായകന്‍ ശങ്കര്‍ മഹാദേവന്‍റെ സംഗീതം ജീവിതം പറയുന്ന ഡോക്യുമെന്‍ററി ഡികോഡിങ് ശങ്കര്‍ ടൊറന്‍റോ രാജ്യാന്തര വനിത ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ദീപ്‌തി പിള്ള ശിവനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഡികോഡിങ് ശങ്കര്‍
ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കാണ് ഡോക്യുമെന്‍ററി തെരഞ്ഞെടുക്കപ്പെട്ടത്. പബ്ലിക് സര്‍വീസ് ബ്രോഡ്‌കാസ്റ്റിങ് ട്രസ്റ്റിന് വേണ്ടി രാജീവ് മെഹരോത്രയാണ് ഡോക്യുമെന്‍ററി നിര്‍മിച്ചത്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയില്‍ സംഗീതം പോലെ സുന്ദരമായ ശങ്കര്‍ മഹാദേവന്‍റെ സംഗീത യാത്ര നിറഞ്ഞ് നില്‍ക്കുന്നു. സംഗീതം മാത്രമല്ല, അദ്ദേഹത്തിന്‍റെ അധ്യാപക ജീവിതം, കുടുംബം എന്നിവയെ കുറിച്ചെല്ലാം ഡോക്യുമെന്‍ററിയില്‍ പറയുന്നുണ്ട്.
അമിതാഭ് ബച്ചന്‍, ഗുല്‍സാര്‍, ജാവേദ് അക്തര്‍, ആമിര്‍ ഖാന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളും ഡോക്യുമെന്‍ററിയുടെ ഭാഗമായിട്ടുണ്ട്. ശങ്കര്‍ മഹാദേവന്‍ തന്നെയാണ് തന്‍റെ സംഗീത ജീവിതത്തെ കുറിച്ച് വിവരിക്കുന്നത്. 2018ലാണ് ഡോക്യുമെന്‍ററി തയ്യാറാക്കിയത്.
Also read: പ്രണയവും പ്രതികാരവും, ത്രസിപ്പിക്കാന്‍ തപ്‌സിയുടെ 'ഹസീന്‍ ദില്‍റുബ'
ദക്ഷിണകൊറിയ, ജര്‍മനി, സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളിലും ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തിലും ഡീകോഡിങ് ശങ്കര്‍ നേരത്തെ പ്രദര്‍ശിപ്പിച്ചിരുന്നു.
ശങ്കര്‍ മഹാദേവന്‍
പാലക്കാട്ടെ തമിഴ് കുടുംബത്തിലെ അംഗമാണ് ശങ്കര്‍ മഹാദേവന്‍. മുംബൈയിൽ ജനിച്ച് വളർന്ന അദ്ദേഹം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി 7000ത്തിൽ പരം ഗാനങ്ങൾ പാടിയിട്ടുണ്ട്. സിനിമ കൂടാതെ ആൽബം, സീരിയൽ, ഭക്തി ഗാനങ്ങൾ, ക്ലാസിക്കൽ സംഗീതം എന്നിവയിലും ശങ്കർ മഹാദേവന്‍റെ ഗാനങ്ങൾ അനവധിയാണ്. സത്യം ശിവം സുന്ദരം, മീശമാധവന്‍, ട്വന്‍റി ട്വന്‍റി, ആദമിന്‍റെ മകന്‍ അബു തുടങ്ങിയ സിനിമകളില്‍ ശങ്കര്‍ ആലപിച്ച ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
ദീപ്തി പിള്ള ശിവന്‍
കളിപ്പാട്ടം, മൂന്നിലൊന്ന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടി കൂടിയാണ് സംവിധായകന്‍ സഞ്ജീവ് ശിവന്‍റെ ഭാര്യയായ ദീപ്‌തി പിള്ള ശിവന്‍. ഇപ്പോള്‍ സീ നെറ്റ്‌വര്‍ക്കിന്‍റെ ബിസിനസ് ഹെഡായി പ്രവര്‍ത്തിക്കുന്ന ദീപ്‌തി ആദ്യമായി സംവിധാനം ചെയ്‌ത ഡോക്യുമെന്‍ററി കൂടിയാണ് 'ഡികോഡിങ് ശങ്കര്‍'.