തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ തിളങ്ങിയ ഒരു പേര് ക്ലോയി ഷാവോ എന്ന ചൈനീസ് വംശജയായ സംവിധായികയുടേതാണ്. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ഏഷ്യയ്‌ക്ക് അഭിമാനമായി മുപ്പത്തൊമ്പതുകാരിയായ ക്ലോയി മാറിയത്. മികച്ച സംവിധായിക, മികച്ച ചിത്രം, മികച്ച നടി തുടങ്ങി മൂന്ന് പുരസ്കാരങ്ങള്‍ നൊമഡ്‌ലാന്‍ഡിന് ലഭിച്ചു. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് ക്ലോയി.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ചൈനയില്‍ ജനിച്ച ക്ലോയി പതിനാല് വയസുവരെ ബെയ്‌ജിങില്‍ താമസിച്ചു. പിന്നീട് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ലണ്ടനിലേക്ക് താമസം മാറ്റി. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോര്‍ക്കിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിച്ചു. ഇതുവരെ നാല് സിനിമകള്‍ എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട് ക്ലോയി. ഫ്രാൻസിസ് മക്‌ഡോർണണ്ടാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ അഭിനയത്തിലൂടെ കരിയറിലെ നാലാമത്തെ ഓസ്‌കറാണ് ഫ്രാൻസിസ് മക്‌ഡോർണണ്ട് സ്വന്തമാക്കുന്നത്.