ETV Bharat / sitara

അപ്പനും മകനും ആദ്യമായി ഒരുമിച്ച് എത്തുന്നു, സംവിധാനം കാര്‍ത്തിക് സുബ്ബരാജ് - Dhruv Vikram next film chiyaan 60

നടന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജാണ്

chiyaan Vikram and Dhruv Vikram next film chiyaan 60 with karthik subbaraj അപ്പനും മകനും ആദ്യമായി ഒരുമിച്ച് എത്തുന്നു, സംവിധാനം കാര്‍ത്തിക് സുബ്ബരാജ് വിക്രം ധ്രുവ് വിക്രം വിക്രം കാര്‍ത്തിക് സുബ്ബരാജ് ചിയാന്‍ 60 സിനിമ Dhruv Vikram next film chiyaan 60 Vikram and Dhruv Vikram next film chiyaan 60 with karthik subbaraj
അപ്പനും മകനും ആദ്യമായി ഒരുമിച്ച് എത്തുന്നു, സംവിധാനം കാര്‍ത്തിക് സുബ്ബരാജ്
author img

By

Published : Dec 6, 2020, 6:52 AM IST

ഇന്ത്യന്‍ സിനിമയില്‍ തന്നെ കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി ഏത് അറ്റവരെയും സഞ്ചരിക്കുകയും എല്ലാ സിനിമകളിലും ഗെറ്റപ്പുകളിലുള്‍പ്പടെ വ്യത്യസ്ഥ കൊണ്ടുവരികയും ചെയ്യുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് ചിയാന്‍ വിക്രം. സിനിമാപ്രേമികള്‍ക്ക് വിസ്മരിക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രവും ആദിത്യ വര്‍മ എന്ന തമിഴ് ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. തെന്നിന്ത്യയില്‍ ഹിറ്റായ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായ ചിത്രം തമിഴില്‍ ആദിത്യ വര്‍മയെന്ന പേരില്‍ അഭിനയിച്ച് ഫലിപ്പിച്ച് ഹിറ്റാക്കാന്‍ ധ്രുവിന് സാധിച്ചു.

ഇപ്പോള്‍ തമിഴകത്ത് നിന്നും വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അച്ഛനും മകനും ഒരുമിച്ചെത്തുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. 'ചിയാന്‍ 60' എന്ന താല്‍കാലിക പേരിലാണ് ചിത്രം ഇപ്പോള്‍ അറിയപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിയാന്‍ 60 സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിയാന്‍ 60 ഉടന്‍ ഉണ്ടാകുമെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കും.

കൊവിഡ് മൂലം നിര്‍ത്തിവെച്ച അജയ് ജ്ഞാനമുത്തു സിനിമ കോബ്രയുടെ ഷൂട്ടിങ് തിരക്കുകളിലാണ് വിക്രം ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് കോബ്രയുടെ ചിത്രീകരണം പുനരാരംഭിച്ചത്. ജനുവരിയോടെ കോബ്രയുടെ ഷൂട്ടിങ് പൂര്‍ത്തിയാകുമെന്നും ശേഷം ഫെബ്രുവരിയോടെ ചിയാന്‍ 60ന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിയാന്‍ 60 ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചോ, അഭിനേതാക്കളെ കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.