ETV Bharat / sitara

കൈയ്യടി നേടി ബലൂണ്‍ - കേരള രാജ്യാന്തര ചലച്ചിത്രമേള

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അടക്കം പ്രദര്‍ശിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പെമ സെഡനാണ്

Chinese film balloon hit the audience  കൈയ്യടി നേടി ബലൂണ്‍  വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള  പെമ സെഡന്‍  കേരള രാജ്യാന്തര ചലച്ചിത്രമേള  ചൈനീസ് ചിത്രം ബലൂണ്‍
കൈയ്യടി നേടി ബലൂണ്‍
author img

By

Published : Dec 7, 2019, 3:41 PM IST

Updated : Dec 7, 2019, 4:36 PM IST

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ പ്രേക്ഷകശ്രദ്ധ നേടി ചൈനീസ് ചിത്രം ബലൂണ്‍. ടിബറ്റന്‍ യാഥാസ്ഥിതിക സംസ്‌കാരവും പുതിയ കാലത്തിന്‍റെ മാറ്റങ്ങളും തമ്മിലുളള സംഘര്‍ഷമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററിലായിരുന്നു ബലൂണിന്‍റെ പ്രദര്‍ശനം. നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം പ്രദര്‍ശിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പെമ സെഡനാണ്.

കൈയ്യടി നേടി ബലൂണ്‍

ടിബറ്റന്‍ താഴ്വരയില്‍ താമസിക്കുന്ന സാധാരണ കര്‍ഷക കുടുംബത്തിന്‍റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുട്ടികള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഗര്‍ഭനിരോധന ഉറയെച്ചൊല്ലി കുടുംബം സമൂഹത്തില്‍ അപമാനിതരാകുന്നു. വിശ്വാസവും സദാചാരവും പേറിനടക്കുന്ന സമൂഹത്തില്‍ കടുത്ത മാനസിക സംഘര്‍മാണ് കുടുംബം നേരിടേണ്ടിവരുന്നത്. ചിത്രം മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.

Intro:Body:Conclusion:
Last Updated : Dec 7, 2019, 4:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.