ETV Bharat / sitara

അച്ഛന്‍ മകള്‍ ബന്ധത്തിന്‍റെ തീവ്രതയുമായി 'അഡള്‍ട്ട്' - മീനാക്ഷി അനൂപ്

ഹ്രസ്വചിത്രം അമേരിക്കയിൽ നിന്നും കേരളത്തിലെത്തുന്ന അച്ഛന്‍റെയും മകളുടെയും ഒരുദിവസത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. മകളുടെ ജീവിതത്തിൽ അച്ഛനമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ചും ചിത്രം പറഞ്ഞുതരുന്നു

അച്ഛന്‍ മകള്‍ ബന്ധത്തിന്‍റെ തീവ്രതയുമായി 'അഡള്‍ട്ട്'  meenakshi Malayalam Short Movie adult viral  meenakshi Malayalam Short Movie  Short Movie adult viral  മീനാക്ഷി അനൂപ്  ബോബന്‍ സാമുവല്‍
അച്ഛന്‍ മകള്‍ ബന്ധത്തിന്‍റെ തീവ്രതയുമായി 'അഡള്‍ട്ട്'
author img

By

Published : Aug 23, 2020, 4:28 PM IST

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് മീനാക്ഷി അനൂപ്. പിന്നീട് ഒപ്പം അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ മീനാക്ഷി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ മീനാക്ഷിയും സംവിധായകന്‍ ബോബന്‍ സാമുവലും കേന്ദ്രകഥാപാത്രങ്ങളായ ഒരു ഹ്രസ്വചിത്രമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

അഡള്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം അമേരിക്കയിൽ നിന്നും കേരളത്തിലെത്തുന്ന അച്ഛന്‍റെയും മകളുടെയും ഒരുദിവസത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. അമ്മയുടെ അസാന്നിധ്യത്തില്‍ തന്‍റെ മകള്‍ ആദ്യമായി ആര്‍ത്തവതിയാകുമ്പോള്‍ മകള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കാനും ചേര്‍ത്ത് നിര്‍ത്താനും അച്ഛന്‍ ശ്രമിക്കുന്നതും ഇരുവരുടെയും ബന്ധത്തിന്‍റെ ആഴം വര്‍ധിക്കുന്നതുമാണ് പതിമൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം വിവരിക്കുന്നത്.

മകളുടെ ജീവിതത്തിൽ അച്ഛനമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ചും ചിത്രം പറഞ്ഞുതരുന്നു. അഘോഷ് വൈഷ്ണവമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയ വർമ, സണ്ണി കുരുവിള എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദീപാങ്കുരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മനുവിന്‍റെതാണ് തിരക്കഥ. മീനാക്ഷിയുടെയും ബോബന്‍ സാമുവലിന്‍റെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.