ETV Bharat / sitara

പ്രളയത്തില്‍ സഹായ ചലഞ്ചുമായി സിനിമാലോകം; താരങ്ങളെ അഭിനന്ദിച്ച് ആരാധകര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. ഇതിനൊക്കെയുള്ള മറുപടിയായാണ് സഹായ ചലഞ്ചിന് താരങ്ങള്‍ തുടക്കമിട്ടത്

author img

By

Published : Aug 12, 2019, 6:01 PM IST

ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ചലഞ്ചുമായി സിനിമാലോകം; താരങ്ങളെ അഭിനന്ദിച്ച് ആരാധകര്‍

പ്രളയത്തിന്‍റെ ദുരിതം പേറി നിരവധിപേരാണ് സംസ്ഥാനത്തിന്‍റെ അങ്ങോളമിങ്ങോളമുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുകയാണ്. സിനിമാ താരങ്ങള്‍ അടക്കമുളളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. താരങ്ങളില്‍ അധികംപേരും സോഷ്യല്‍ മീഡിയയിലൂടെ എല്ലാം അറിയിപ്പുകളും ബോധവത്ക്കരണവും കൈമാറുമ്പോള്‍ മറ്റുളളവര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അവശ്യ സാധങ്ങള്‍ എത്തിച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുമാണ് ദുരിതത്തില്‍ താങ്ങാകുന്നത്. മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ബയോ ടോയ്‌ലെറ്റുകള്‍ നടന്‍ ജയസൂര്യ നല്‍കിയിരുന്നു. പത്ത് താത്ക്കാലിക ബയോ ടോയ്‌ലെറ്റുകളാണ് താരം എത്തിച്ചത്. എറണാകുളത്ത് നിന്നാണ് ബയോ ടോയ്‌ലറ്റുകള്‍ എത്തിച്ചത്. നടന്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, സണ്ണിവെയ്ന്‍ തുടങ്ങിയവരും സഹായങ്ങളുമായി രംഗത്തുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത് കേരളത്തെ പ്രളയത്തില്‍ നിന്ന് കരകയറ്റുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുള്ള താരങ്ങളുടെ ചലഞ്ചാണ്. ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ചലഞ്ചിന് ആദ്യം തുടക്കമിട്ടത് പണം അടച്ചതിന്‍റെ രസീത് പങ്കുവെച്ചുകൊണ്ട് സംഗീത സംവിധായകന്‍ ബിജിബാലാണ്. ഒപ്പം അദ്ദേഹം ചലഞ്ചേറ്റടുക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെയും ഫേസ്ബുക്കില്‍ ടാഗ് ചെയ്തു. ആഷിഖ് അബു ഈ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബനെയും ടൊവിനോയെയുമാണ് സംഭാവന നല്‍കാനായി ക്ഷണിച്ചിട്ടുള്ളത്. ടൊവിനോ ചലഞ്ച് ഇതിനകം ഏറ്റെടുത്ത് സംയുക്ത മേനോന്‍, നീരജ് മാധവ്, രമേഷ് പിഷാരടി, ജോജു ജോര്‍ജ്ജ് തുടങ്ങിയവരെ സംഭാവന നല്‍കാനായി ക്ഷണിച്ചു. താരങ്ങളുടെ ചലഞ്ചിന് അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചും കേരളത്തിന്‍റെ അതിജീവന ശ്രമങ്ങളെകുറിച്ചും രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ചുമെല്ലാം വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. ഇതിനൊക്കെയുള്ള ശക്തമായ മറുപടിയായാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ചലഞ്ച് സിനിമാ താരങ്ങള്‍ ആരംഭിച്ചത്.

Intro:Body:

ENTERTAINMENT

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.