മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് തയ്യാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ബജ്റംഗദൾ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും ഈ പ്രവൃത്തി ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ആ പ്രദേശത്ത് പണിതതിന്‍റെ പേരില്‍ ഏത് മതവികാരമാണ് വ്രണപ്പെട്ടതെന്ന് ഈ പ്രവൃത്തി ചെയ്തവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫാണ് മിന്നല്‍ മുരളി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കാനായാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് നിര്‍മിച്ചത്.