കഴിഞ്ഞ ദിവസം ഡൽഹി, തെലങ്കാന എന്നിവിടങ്ങളിൽ കൊവിഡ്-19 കേസ് റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, വാർത്തയെ ഏറെ സന്തോഷത്തോടെയും അൽപം പരിഹാസത്തോടെയും സമീപിച്ച തെന്നിന്ത്യൻ താരം ചാർമി കൗറിന്‍റെ ടിക് ടോക് വീഡിയോ വിവാദമായി. ഉടനെ തന്നെ ക്ഷമ ചോദിച്ച് ചാർമി രംഗത്തെത്തി. പക്വതയില്ലാത്ത പെരുമാറ്റമാണെന്നും ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
-
What is she even thinking? #coronavirus #coronavirusindia #CoronaOutbreak #charmme pic.twitter.com/0UUJ2KbYdt
— T S Sudhir (@Iamtssudhir) March 2, 2020 " class="align-text-top noRightClick twitterSection" data="
">What is she even thinking? #coronavirus #coronavirusindia #CoronaOutbreak #charmme pic.twitter.com/0UUJ2KbYdt
— T S Sudhir (@Iamtssudhir) March 2, 2020What is she even thinking? #coronavirus #coronavirusindia #CoronaOutbreak #charmme pic.twitter.com/0UUJ2KbYdt
— T S Sudhir (@Iamtssudhir) March 2, 2020
"കൊറോണ ഡൽഹിയിലും തെലുങ്കാനയിലും എത്തി. അതാണ് ഞാൻ കേട്ടത്. അതാണ് വാർത്ത. അപ്പോൾ എല്ലാവർക്കും ആശംസകൾ, അവസാനം കൊറോണ വന്നു," എന്ന് വളരെ സന്തോഷത്തോടെയാണ് ചാർമി കൊവിഡ്-19 വാർത്തയോട് പ്രതികരിക്കുന്നത്. ഇത് വൈറസ് അല്ല, ഐസ്‌ക്രീം ആണെന്നായിരിക്കാം അവർ വിചാരിച്ചതെന്നും ഇവർക്ക് എന്തുതരം ചിന്താഗതിയാണെന്നും കുറിച്ചുകൊണ്ട് നിരവധി പേർ താരത്തെ വിമർശിച്ചു.
- " class="align-text-top noRightClick twitterSection" data="">
"എല്ലാ കമന്‍റുകളും അഭിപ്രായങ്ങളും ഞാൻ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ക്ഷമ ചോദിക്കുന്നു. വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ പക്വതയില്ലാതെയാണ് ഞാൻ പ്രതികരിച്ചത്. ഇനി മുതൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തും," ചാർമി പറഞ്ഞു. കാട്ടുചെമ്പകം, ആഗതൻ എന്നീ സിനിമകളിലൂടെ മലയാളിക്ക് സുപരിചിതയാണ് നടി ചാർമി കൗർ. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.