ETV Bharat / sitara

ഇന്ത്യക്കാർ ഏറ്റവുമധികം പ്രതികരിച്ച അന്താരാഷ്‌ട്ര ചലച്ചിത്ര വാർത്ത - chadwick boseman's death news record

ഇന്ത്യയിൽ നിന്നും 2020ൽ ഏറ്റവുമധികം പ്രതികരണം ലഭിച്ച അന്താരാഷ്‌ട്ര വിനോദ വാർത്ത ചാഡ്‌വിക് ബോസ്‌മാന്‍റെ വിയോഗവാർത്ത അറിയിച്ചുള്ള ട്വീറ്റായിരുന്നു

entertainment news  അന്താരാഷ്‌ട്ര വിനോദ വാർത്ത  ഏറ്റവുമധികം പ്രതികരിച്ച അന്താരാഷ്‌ട്ര വിനോദ വാർത്ത 2020  ചാഡ്‌വിക് ബോസ്‌മാൻ ട്വീറ്റ് വാർത്ത  ചാഡ്‌വിക് ബോസ്‌മാന്‍റെ വിയോഗവാർത്ത  most liked and retweeted global entertainment tweet news  chadwick boseman's death news record  black panther news
ഇന്ത്യക്കാർ ഏറ്റവുമധികം പ്രതികരിച്ച അന്താരാഷ്‌ട്ര വിനോദ വാർത്ത
author img

By

Published : Dec 10, 2020, 5:09 PM IST

കാൻസർ ബാധിച്ച് നാല് കൊല്ലം പോരാടി മരണത്തിലേക്ക് യാത്രയായ നായകൻ. ലോകം ബ്ലാക്ക് പാന്തറിലൂടെ നെഞ്ചിലേറ്റിയ ചാഡ്‌വിക് ബോസ്‌മാൻ. 2020ൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റി പോസ്റ്റ് ദളപതി വിജയ്‌യുടേതാണെങ്കിൽ രാജ്യത്തിന് പുറത്തുള്ള സെലിബ്രിറ്റികളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പ്രതികരിച്ചത് ചാഡ്‌വിക് ബോസ്‌മാന്‍റെ വിയോഗവാർത്ത അറിയിച്ച ട്വീറ്റിനാണ്.

അതെ, മരണത്തിലും രാജാവിനെ പോലെ മടങ്ങിയ ബോസ്‌മാന്‍റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ കുടുംബം ഓഗസ്റ്റ് 29ന് പങ്കുവെച്ച ട്വീറ്റ്. ബോസ്‌മാനോടുള്ള സ്‌നേഹവും ആദരവും വേർപാടിലെ ദുഃഖവും... അങ്ങനെ ഇന്ത്യയെമ്പാടുമുള്ള ഹോളിവുഡ് പ്രേക്ഷകർ റീട്വീറ്റുകൾ കുറിച്ച് തങ്ങളുടെ താരത്തിന് യാത്രയയപ്പ് നൽകി.

ഇതുവരെ 2.1 മില്യണിലധികം റീട്വീറ്റുകളും 7.5 മില്യൺ ലൈക്കുകളും ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവയിൽ 2020ൽ ഇന്ത്യക്കാർ നൽകിയ പ്രതികരണവും ട്വീറ്റിനെ കൂടുതൽ ജനപ്രിയമാക്കി. നേരത്തെ ട്വിറ്ററിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ട്വീറ്റ് എന്ന റെക്കോഡ് സ്വന്തമാക്കിയ വിവരം ട്വിറ്റർ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.