ഇന്‍ഡിപെന്‍ഡന്‍റ് സ്പിരിറ്റ് അവാര്‍ഡ് 2021നായുള്ള നാമ നിര്‍ദേശ പട്ടികയില്‍ ബ്ലാക്ക് പാന്തര്‍ താരം ചാഡ്‌വിക് ബോസ്‌മാന്‍റെ പേരും. ചൊവ്വാഴ്ചയാണ് നാമനിര്‍ദേശ പട്ടികയില്‍ അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്‌മാന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പീപ്പിള്‍ മാഗസിനിലൂടെ പുറത്തുവരുന്നത്. 2020ൽ പുറത്തിറങ്ങിയ 'മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം' എന്ന ചിത്രത്തിലെ പ്രകടനം പരിഗണിച്ചാണ് മികച്ച നായക നടന്‍ എന്ന വിഭാഗത്തിൽ ചാഡ്‌വിക്കിനെ നാമനിര്‍ദേശ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
'മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം' ജോര്‍ജ്.സി.വൂള്‍ഫാണ് സംവിധാനം ചെയ്‌തത്. ആഗസ്റ്റ് വില്‍സണിന്‍റെ 1982ല്‍ പുറത്തിറങ്ങിയ നാടകമായിരുന്നു സിനിമയുടെ കഥയ്‌ക്ക് ആധാരം. ദി സൗണ്ട് ഓഫ് മെറ്റല്‍ അഭിനേതാവ് റിസ് അഹമ്മദ്, മിനറിയിലെ അഭിനേതാവ് സ്റ്റീവന്‍ യോണ്‍, ബുള്ളിലെ പ്രകടനത്തിലൂടെ റോബ് മോര്‍ഗന്‍, ദി വൈറ്റ് ടൈഗര്‍ അഭിനേതാവ് ആദര്‍ശ് ഗൗരവ് എന്നിവരാണ് ബോസ്‌മാനൊപ്പം പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍. 36-ാം ഇൻഡിപെൻഡന്‍റ് സ്പിരിറ്റ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 22ന് നടക്കും. ഐഎഫ്‌സിയിൽ രാത്രി 10ന് പുരസ്‌കാര പ്രഖ്യാപന ചടങ്ങിന്‍റെ തത്സമയം ഉണ്ടാകുമെന്നും പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.
വന്‍കുടലിലെ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോസ്‌മാന്‍ 2020 ആഗസ്റ്റ് 29നാണ് അന്തരിച്ചത്. മരിക്കുമ്പോള്‍ 43 വയസായിരുന്നു ബോസ്‌മാന്‍റെ പ്രായം. മാർഷൽ മുതൽ ഡാ 5 ബ്ലഡ്‌സ്, മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബോസ്‌മാന്‍ അഭിനയിച്ചത് എണ്ണമറ്റ ശസ്ത്രക്രിയകൾക്കും കീമോ തെറാപ്പികള്‍ക്കുമിടയിലായിരുന്നു. ബ്ലാക്ക് പാന്തറില്‍ നായക വേഷത്തിലൂടെ കരിയറില്‍ തന്നെ മികച്ച പ്രകടനവും ബോസ്‌മാന്‍ കാഴ്ചവച്ചു.