ETV Bharat / sitara

നടി പാര്‍വതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കാന്‍ ശ്രമം; യുവാവിനെതിരെ കേസെടുത്തു - പാര്‍വതി തിരുവോത്ത്

മെസഞ്ചര്‍ ആപ്കോളിലൂടെ പാര്‍വതിയുടെ സഹോദരനോട് അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തത്

നടി പാര്‍വതിയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ച എറണാകുളം സ്വദേശിക്കെതിരെ കേസ്
author img

By

Published : Nov 22, 2019, 6:49 PM IST

നടി പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമിച്ച എറണാകുളം സ്വദേശിക്കെതിരെ കേസെടുത്ത് ഏലത്തൂര്‍ പൊലീസ്. മെസഞ്ചര്‍ ആപ് കോളിലൂടെ പാര്‍വതിയുടെ സഹോദരനോട് എറണാകുളം സ്വദേശിയായ കിഷോര്‍ പാര്‍വതിയെകുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തിയതിനാണ് കേസ്. കോളിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം കൈമാറിയാണ് പാര്‍വതി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസ്. അഭിഭാഷകനാണെന്നും സിനിമയുമായി ബന്ധമുള്ളയാളാണെന്നും സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചത്.

സഹോദരനോട് പാര്‍വതി എവിടെയാണെന്ന് തിരക്കുകയും അമേരിക്കയിലാണെന്ന് പറഞ്ഞപ്പോള്‍ അത് ശരിയല്ലെന്നും പാര്‍വതി കൊച്ചിയിലുണ്ടെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും ഉടനെ രക്ഷപ്പെടുത്തണമെന്നും ഇയാള്‍ പറഞ്ഞു. സഹോദരന്‍ കോള്‍ കട്ട് ചെയ്തെങ്കിലും ഇയാള്‍ വാട്‌സ്ആപ്പിലും മെസഞ്ചറിലും സന്ദേശമയച്ചു. പാര്‍വതിയുമായി അടുപ്പമുണ്ടെന്ന് ഇയാള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു. സഹോദരനെ കൂടാതെ പാര്‍വതിയുടെ അച്ഛനെയും ഇയാള്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.