മലയാളം കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ ചിത്രത്തിന് തുടക്കം. കേരളത്തിൽ ചിത്രീകരണ അനുമതിയില്ലാത്ത പശ്ചാത്തലത്തിൽ ഹൈദരാബാദിലാണ് ബ്രോ ഡാഡി ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തിന്‍റെ പൂജ ചടങ്ങുകളുടെ വീഡിയോയും ബ്രോ ഡാഡിയിലെ പൃഥ്വിരാജ്- കല്യാണി പ്രിയദർശൻ ലുക്കും പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ സിനിമയുടെ വിശേഷം പങ്കുവച്ചത്.
ബ്രോ ഡാഡിയിലെ സംവിധായകനും നടനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും കല്യാണി പ്രിയദർശനും പൂജ ചടങ്ങിന് പങ്കാളികളായി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ഫാമിലി എന്‍റർടെയ്‌നറായിരിക്കുമെന്ന് അണിയറപ്രവർത്തകർ മുൻപ് അറിയിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
ബ്രോ ഡാഡിയിൽ പൃഥ്വിയും കല്യാണിയും
ഇന്ന് തെലങ്കാനയിൽ തുടക്കം കുറിച്ച ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്‍റെയും കല്യാണിയുടെയും ഭാഗങ്ങളാകും ആദ്യം ചിത്രീകരിക്കുന്നത്. മോഹൻലാല്‍ ഉടൻ സിനിമയിൽ പങ്കാളിയാകും.
-
Pooja at the sets of #BroDaddy today, marking the beginning of its shoot!@PrithviOfficial @antonypbvr @kalyanipriyan @aashirvadcine pic.twitter.com/4bO277UXrh
— Mohanlal (@Mohanlal) July 15, 2021 " class="align-text-top noRightClick twitterSection" data="
">Pooja at the sets of #BroDaddy today, marking the beginning of its shoot!@PrithviOfficial @antonypbvr @kalyanipriyan @aashirvadcine pic.twitter.com/4bO277UXrh
— Mohanlal (@Mohanlal) July 15, 2021Pooja at the sets of #BroDaddy today, marking the beginning of its shoot!@PrithviOfficial @antonypbvr @kalyanipriyan @aashirvadcine pic.twitter.com/4bO277UXrh
— Mohanlal (@Mohanlal) July 15, 2021
More Read: ഇന്‍ഡോര്‍ അനുമതിയുമില്ല ; ബ്രോ ഡാഡിയടക്കം ഏഴ് സിനിമകള്‍ കേരളത്തിന് പുറത്തേക്ക്
സിനിമയിൽ നിന്നും പുറത്തുവിട്ട ആദ്യ സ്റ്റില്ലിൽ പൃഥ്വിയെയും കല്യാണിയെയും സ്റ്റൈലൻ ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കല്യാണിക്ക് പുറമെ നടി മീനയും ചിത്രത്തിലെ നായികയാകുന്നു. ശ്രീജിത്ത് എൻ, ബിബിൻ ജോര്‍ജുമാണ് ബ്രോ ഡാഡിയുടെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ഛായഗ്രാഹകൻ. ദീപക് ദേവ് ബ്രോ ഡാഡിയുടെ സംഗീതം ഒരുക്കുന്നു.
അതേ സമയം, ബ്രോ ഡാഡി ഉൾപ്പെടെ ഏഴ് മലയാള ചലച്ചിത്രങ്ങളാണ് കേരളം വിട്ട് പുറത്തേക്ക് ലൊക്കേഷൻ മാറ്റി ചിത്രീകരണം ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാതെ ഇൻഡോര്‍ ഷൂട്ടിങ്ങിന് പോലും അനുമതിയില്ലാത്ത സാഹചര്യത്തിലാണ്, നിർമാതാക്കൾ തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ചിത്രീകരണം മാറ്റാനായി തീരുമാനിച്ചത്.