ഹാരിപോട്ടർ സീരീസ് സിനിമകളിലൂടെയും സ്കൈഫാൾ എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയയായ ബ്രീട്ടീഷ് നടി ഹെലന്‍ മക്‌റോറി അന്തരിച്ചു. 52 വയസായിരുന്നു. താരത്തിന്‍റെ ഭർത്താവും നടനുമായ ദമിയന്‍ ലൂയിസാണ് ട്വിറ്ററിലൂടെ ഹെലന്‍റെ വിയോഗം അറിയിച്ചത്.
കാന്‍സറുമായി പോരാടുകയായിരുന്ന ഹെലൻ മക്‌റോറിയുടെ മരണം വീട്ടില്‍ വച്ചായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സമാധാനപരമായി ഹെലൻ മക്റോറി യാത്ര പറയുകയായിരുന്നുവെന്ന് ദമിയന്‍ ലൂയിസ് ട്വിറ്ററിൽ പറഞ്ഞു.
- — Damian Lewis (@lewis_damian) April 16, 2021 " class="align-text-top noRightClick twitterSection" data="
— Damian Lewis (@lewis_damian) April 16, 2021
">— Damian Lewis (@lewis_damian) April 16, 2021
പീകി ബ്ലൈൻഡേഴ്സ് സീരീസിലെ പോളി ഗ്രേ ഹെലൻ അനശ്വരമാക്കിയ കഥാപാത്രമാണ്. കഴിഞ്ഞ വർഷം താരം റോഡ്കിൽ, ക്വിസ് എന്നീ രണ്ട് മിനിസീരീസുകളിൽ അഭിനയിച്ചു. ഹ്യൂഗോ, ക്വീന്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. ലേഡി മാക്ബത്ത് പോലുള്ള കഥാപാത്രങ്ങളിലൂടെ നാടകങ്ങളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
എഴുത്തുകാരി ജെ.കെ റോളിങ്, നടൻ മാറ്റ് ലൂക്കാസ് തുടങ്ങി നിരവധി പ്രമുഖർ ഹെലന്‍ മക്‌റോറിയുടെ വേർപാടിൽ അനുശോചിച്ചു.