ETV Bharat / sitara

ബ്രസീലിയന്‍ സീരിസ് 'ഡോം' ട്രെയിലര്‍ റിലീസ് ചെയ്‌ത് ആമസോണ്‍ പ്രൈം

വിന്‍സെന്‍റ് കുബ്രസ്ലി, ബ്രേനോ സില്‍വേരിയ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്‌ത സീരിസ് ജൂണ്‍ നാല് മുതല്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും

author img

By

Published : May 26, 2021, 7:25 AM IST

Brazilian series Dom drops intriguing trailer of crime drama  ബ്രസീലിയന്‍ സീരിസ് 'ഡോം' ട്രെയിലര്‍ റിലീസ് ചെയ്‌ത് ആമസോണ്‍ പ്രൈം  'ഡോം' ട്രെയിലര്‍ റിലീസ് ചെയ്‌ത് ആമസോണ്‍ പ്രൈം  ബ്രസീലിയന്‍ സീരിസ് ഡോം  Brazilian series Dom  Brazilian series Dom trailer  Brazilian series Dom trailer news
ബ്രസീലിയന്‍ സീരിസ് 'ഡോം' ട്രെയിലര്‍ റിലീസ് ചെയ്‌ത് ആമസോണ്‍ പ്രൈം

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ജൂണ്‍ നാല് മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്ന ഏറ്റവും പുതയി സീരിസാണ് ഡോം. ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ സ്ട്രീം ചെയ്യാന്‍ പോകുന്ന സീരിസിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സീരിസ് ഒരു അച്ഛന്‍റെയും മകന്‍റെയും കഥയാണ് പറയുന്നത്. റിയോ ഡി ജനീറോയിലെ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണവും മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയായി മാറുന്ന അദ്ദേഹത്തിന്‍റെ മകന്‍റെയും ജീവിതത്തിലൂടെയാണ് സീരിസ് സഞ്ചരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഫ്ലാവിയോ ടൊലേസാനിയാണ് പൊലീസ് ഉദ്യോഗസ്ഥനായ വിക്ടറിനെ അവതരിപ്പിക്കുന്നത്. മകന്‍ പെഡ്രോ ഡോമായി വേഷമിട്ടിരിക്കുന്നത് ഗബ്രിയേല്‍ ലിയോണിയാണ്. വിന്‍സെന്‍റ് കുബ്രസ്ലി, ബ്രേനോ സില്‍വേരിയ എന്നിവര്‍ ചേര്‍ന്നാണ് സീരിസ് സംവിധാനം ചെയ്‌തിരിക്കുന്നത്. കോൺസ്പിറാക്കാവോയിൽ നിന്നുള്ള റെനാറ്റ ബ്രാൻഡാവോ റമോണ ബേക്കര്‍ എന്നിവരാണ് സീരിസ് നിർമിച്ചിരിക്കുന്നത്. അന്‍റോണിയോ പിന്‍റോ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.

Also read: നന്ദു മഹാദേവ ഇനിയും അനേകര്‍ക്ക് പ്രചോദനമാകും,അമ്മയിലൂടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.