ETV Bharat / sitara

'ബ്ലാക്ക് വിഡോ' ഫൈനൽ ട്രെയിലർ എത്തി; മെയ് 1ന് ചിത്രം തിയേറ്ററുകളിൽ - kate shortland

സൂപ്പർ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയ ഫൈനൽ ട്രെയിലറാണ് അണിയറപ്രവത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ബ്ലാക്ക് വിഡോ  Black Widow  Black Widow trailer  Scarlett Johansson  action pacvked final trailer  end game character  സ്‌കാര്‍ലറ്റ് ജൊഹാന്‍സൺ  കേറ്റ് ഷോര്‍ട്‌ലന്‍ഡ്  kate shortland  ബ്ലാക്ക് വിഡോ ട്രെയിലർ
ബ്ലാക്ക് വിഡോ
author img

By

Published : Mar 9, 2020, 8:41 PM IST

അയണ്‍ മാന്‍ 2, സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്‌ടിച്ച കഥാപാത്രമാണ് 'ബ്ലാക്ക് വിഡോ'. കേറ്റ് ഷോര്‍ട്‌ലന്‍ഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു. സൂപ്പർ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി ബ്ലാക്ക് വിഡോയുടെ ഫൈനൽ ട്രെയിലറാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്‌തത്. കൊവിഡ് 19ന്‍റെ സാഹചര്യത്തിൽ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ റിലീസ് മാറ്റി വച്ചതിനെ തുടർന്ന് ബ്ലാക്ക് വിഡോയുടെ തിയതിയും നീളുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ചിത്രം മെയ് 1ന് തന്നെ പ്രദർശനത്തിനെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.

  • " class="align-text-top noRightClick twitterSection" data="">

അവഞ്ചേസ് സിനിമകളുടെ സീരീസുകളിലൂടെ പ്രശസ്‌തയായ ബ്ലാക്ക് വിഡോ എന്ന കഥാപാത്രം എന്‍ഡ് ഗെയ്‌മിൽ മരിക്കുന്നുണ്ട്. ബ്ലാക്ക് വിഡോയുടെ പൂർവകാലത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ സ്‌കാര്‍ലറ്റ് ജൊഹാന്‍സൺ ആണ് മുഖ്യവേഷത്തിലെത്തുന്നത്. ജാക്ക് ഷാഫറും നെഡ് ബെന്‍സണും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോബ് ഹാർഡി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ നിർമാണം മാർവൽ സ്റ്റുഡിയോസ് ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.