റിലീസിന് തയ്യാറെടുക്കുന്ന സിനിമകളില്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ആര്‍ക്കറിയാം. ലോക്ക് ഡൗണ്‍ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്‍റെ കഥയാണ് സിനിമയുടെ പ്രമേയം. ആദ്യ ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിനിമയുടെ രണ്ടാമത്തെ ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയിലെ രണ്ടാമത്തെ ടീസറില്‍ ഷറഫുദ്ദീനും പാര്‍വതിയുമാണ് ഉള്ളത്. പാര്‍വതി തന്‍റെ പൂര്‍വകാല ജീവിതം ഷറഫുദ്ദീനോട് പറയുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരും ദമ്പതികളായാണ് ചിത്രത്തില്‍ വേഷമിടുന്നത്. ആദ്യ ടീസര്‍ നടന്‍ കമല്‍ഹാസന്‍റെ സോഷ്യല്‍മീഡിയ പേജുവഴിയായിരുന്നു റിലീസ് ചെയ്‌തത്. രണ്ടാമത്തെ ടീസര്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് റിലീസ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
ബിജു മേനോന്‍ ഒരു വൃദ്ധന്‍റെ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത് എന്നത് ഒരു പ്രത്യേകതയാണ്. ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ആഷിക് അബുവിന്‍റെ ഒപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്‍റര്‍ടെയിന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജി.ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്‍റെ ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. യാക്‌സണ്‍ പെരേര, നേഹാ നായര്‍ എന്നിവരാണ് സംഗീതം. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്‌ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.