മലയാളത്തിന്‍റെ ബ്ലോക്‌ബസ്റ്റർ ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കിൽ സ്റ്റീഫൻ നെടുമ്പള്ളിയായി വേഷമിടുന്നത് ടോളിവുഡ് സൂപ്പർതാരം ചിരഞ്ജീവിയാണ്.
റീമേക്കിന്‍റെ പ്രഖ്യാപനം മുതൽ തെന്നിന്ത്യൻ സിനിമാപ്രേമികൾ ആകാംക്ഷയിലാണ്. മഞ്ജു വാര്യരുടെ പ്രിയദർശിനി രാംദാസിനെ തെലുങ്ക് പതിപ്പിൽ അവതരിപ്പിക്കുന്നത് നയൻതാരയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ലൂസിഫറിൽ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയി അവതരിപ്പിച്ച പ്രതിനായക വേഷം ചെയ്യുന്ന താരത്തെക്കുറിച്ചാണ് പുതിയ വാർത്ത.
പ്രിയദർശിനിയുടെ രണ്ടാം ഭർത്താവ് ബോബിയെ തെലുങ്കിൽ അവതരിപ്പിക്കുന്നത് മലയാളത്തിന്‍റെ പ്രിയങ്കരനായ ബിജു മേനോനാണ്.
More Read: നയൻതാര പ്രിയദർശിനി, ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് തുടങ്ങി
മോഹന്‍ രാജയാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തെലുങ്കിലെ പേര് ഗോഡ്‍ഫാദര്‍ എന്നാണ്.
ആര്യയുടെ സംവിധായകൻ സുകുമാർ, സാഹോയുടെ സംവിധായകൻ സുജീത് എന്നിവർക്ക് ശേഷമാണ് ചിത്രത്തിലേക്ക് മോഹൻ രാജയെ സംവിധായകനായി നിശ്ചയിച്ചത്.
ചിരഞ്‌ജീവിയുടെ 153-ാമത്തെ ചിത്രം കൂടിയായ ഗോഡ്‍ഫാദര്‍, ലൂസിഫറിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ വരുത്തിയായിരിക്കും പ്രദർശനത്തിന് എത്തുന്നത്.