ETV Bharat / sitara

സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്; ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടത്തെ പരിഹസിച്ച് ബെന്യാമിനും - സച്ചിദാനന്ദൻ ഫേസ്ബുക്ക് നിയന്ത്രണം പുതിയ വാർത്ത

കേരളത്തിലെ ബിജെപിയുടെ പരാജയത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള രണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്തതിനെതിരെയാണ് ഫേസ്ബുക്ക് അക്കൗണ്ട് വിലക്കിയതെന്ന് സച്ചിദാനന്ദൻ.

കെ സച്ചിദാനന്ദൻ ബെന്യാമിൻ വാർത്ത  എഴുത്തുകാരൻ ബെന്യാമിൻ സച്ചി ഫേസ്ബുക്ക് വിലക്ക് വാർത്ത  benyamin supports sachidanandan facebook ban news malayalam  benyamin sachidanandan latest news  സച്ചിദാനന്ദൻ ഫേസ്ബുക്ക് നിയന്ത്രണം പുതിയ വാർത്ത  sachidanandan facebook control news latest
സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്
author img

By

Published : May 10, 2021, 10:17 AM IST

കവി കെ സച്ചിദാനന്ദന് ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ കമ്പനി വിലക്കേർപ്പെടുത്തിയിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പേരിൽ 24 മണിക്കൂർ നേരത്തേക്ക് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിലാണ് നിയന്ത്രണം. സംഭവത്തിൽ സച്ചിദാനന്ദന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ട് വിലക്കികൊണ്ടുള്ള നടപടിക്കെതിരെ എഴുത്തുകാരൻ ബെന്യാമിനും പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ കവിതകളും നിലപാടുകളും ഭീരുക്കൾക്ക് ഒരു ഇടിമുഴക്കം പോലെയാണെന്നും എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം നാണക്കേടാണെന്നും ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

  • ഫേസ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും...

    Posted by Benyamin on Saturday, 8 May 2021
" class="align-text-top noRightClick twitterSection" data="

ഫേസ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും...

">

"ഫേസ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയർത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നർഥം. എഴുപതിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്," എന്ന് ബെന്യാമിൻ പ്രതികരിച്ചു.

Also Read: കങ്കണ 'റൺ ഔട്ടി'ൽ സന്തോഷം; ഇത് നമുക്കെതിരെയും ആകാമെന്ന് റിമ കല്ലിങ്കൽ

ബിജെപിക്കെതിരെയും മോദിക്കെതിരെയും അഭിപ്രായം പങ്കുവച്ചതിലാണ് തനിക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതെന്ന് സച്ചിദാനന്ദന്‍ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.